< Back
Sports
യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഇനി മരണക്കളി, പ്ലേ ഓഫില്‍ റയല്‍ - സിറ്റി ആവേശപ്പോര്
Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഇനി മരണക്കളി, പ്ലേ ഓഫില്‍ റയല്‍ - സിറ്റി ആവേശപ്പോര്

Web Desk
|
31 Jan 2025 5:12 PM IST

ഫെബ്രുവരി 11, 12 തിയതികളിലാണ് പ്ലേ ഓഫ് ആദ്യ പാദ മത്സരങ്ങൾ അരങ്ങേറുക

യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് ചിത്രമായി. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് എതിരാളികൾ. ഫെബ്രുവരി 11, 12 തിയതികളിലാണ് പ്ലേ ഓഫ് ആദ്യ പാദ മത്സരങ്ങൾ അരങ്ങേറുക. 18,19 തിയതികളിലായാണ് രണ്ടാം പാദ മത്സരങ്ങൾ.

പ്ലേ ഓഫ് പോരാട്ടങ്ങള്‍ ഇങ്ങനെ

ബ്രെസ്റ്റ് X പി.എസ്.ജി

ബെൻഫിക്ക X മൊണോക്കോ

പി.എസ്.വി X യുവന്‍റസ്

എ.സി മിലാൻ X ഫെയ്‌നൂർദ്

റയൽ മാഡ്രിഡ് X മാഞ്ചസ്റ്റർ സിറ്റി

സെൽറ്റിക് X ബയേൺ മ്യൂണിക്ക്

അറ്റ്‌ലാന്‍റ X ക്ലബ്ബ് ബ്രൂഗേ

ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് X സ്‌പോർട്ടിങ് സി.പി

Similar Posts