< Back
Sports
ചാമ്പ്യന്‍സ് ട്രോഫി വരെ രോഹിത് തന്നെ ക്യാപ്റ്റന്‍
Sports

ചാമ്പ്യന്‍സ് ട്രോഫി വരെ രോഹിത് തന്നെ ക്യാപ്റ്റന്‍

Web Desk
|
7 July 2024 4:16 PM IST

ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മ നായകനായി തുടരുമെന്ന് ജയ് ഷാ

ഇന്ത്യൻ ഏകദിന ടെസ്റ്റ് ടീമുകളുടെ നായകനായി രോഹിത് ശർമ തുടരും. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി പാകിസ്താനിൽ വച്ചരങ്ങേറുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് വരെ രോഹിത് നായകസ്ഥാനത്ത് ഉണ്ടാവുമെന്ന് ജയ്ഷാ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. നേരത്തേ ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റിൽ നിന്ന് രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

രോഹിതിന്റെ നായകത്വത്തിന് കീഴിൽ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും വിജയം കൊയ്യുമെന്ന് ജയ്ഷാ പ്രത്യാശ പ്രകടിപ്പിച്ചു. ടി20 ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിതും, വിരാട് കോഹ്ലിയും, രവീന്ദ്ര ജഡേജയും ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഉണ്ടാവുമെന്നും ജയ്ഷാ അറിയിച്ചു.

Similar Posts