< Back
Sports
sohail khan

sohail khan 

Sports

'കോഹ്ലിയെക്കാള്‍ മികച്ചവന്‍ ഇന്ത്യന്‍ ടീമിലുണ്ട്'; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി മുന്‍ പാക് ക്രിക്കറ്റര്‍

Web Desk
|
5 Feb 2023 9:15 PM IST

''ഒരു പതിറ്റാണ്ടിലേറെ കാലമായി ലോകക്രിക്കറ്റിനെ അടക്കിവാഴുകയാണയാള്‍''

ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‍ലിയേക്കാള്‍ മികച്ചവനാണ് നായകന്‍ രോഹിത് ശര്‍മ എന്ന് മുന്‍ പാക് ക്രിക്കറ്റര്‍ സുഹൈല്‍ ഖാന്‍. കരിയറില്‍ ഞാൻ നേരിട്ട ഏറ്റവും മികച്ച ബാറ്റർ രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ പറഞ്ഞു.

''എനിക്ക് കോഹ്ലിയോട് എറെ ബഹുമാനമാണ്. പക്ഷെ ഒരു ബോളർ എന്ന നിലക്ക് ഞാൻ നേരിട്ട ഏറ്റവും മികച്ച ബാറ്റർ രോഹിത് ശര്‍മയാണ്. സാങ്കേതികമായി ഏറെ മികച്ച കളിയാണ് രോഹിത് കാഴ്ച വക്കുന്നത്. ഏറെ സമയമെടുത്താണ് അദ്ധേഹം ബാറ്റ് വീശാറുള്ളത്''- സുഹൈല്‍ പറഞ്ഞു. സമീപകാലത്ത് ഫോം കണ്ടെത്താൻ ഏറെ വിഷമിക്കുന്ന രോഹിത് ശർമയെ കുറിച്ച് സൂചിപ്പിച്ചപ്പോൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ലോകക്രിക്കറ്റിനെ അടക്കിവാണ താരമാണ് രോഹിത് എന്നായിരുന്നു സുഹൈലിന്‍റെ മറുപടി.

ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ആസ്ത്രേലിയയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. അടുത്ത വ്യാഴാഴ്ചയാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരക്കായി ഇന്ത്യയിലെത്തിയ ആസ്ത്രേലിയന്‍ ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആളൂരിലെ ഗ്രൗണ്ടിലാണ് ആസ്‌ത്രേലിയൻ ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുന്നത്.

Similar Posts