< Back
Sports
റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; നന്ദി അറിയിച്ച് ക്ലബ്
Sports

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; നന്ദി അറിയിച്ച് ക്ലബ്

Web Desk
|
22 Nov 2022 11:41 PM IST

പരസ്പര ധാരണയിലാണ് ക്ലബും താരവും കരാർ റദ്ദാക്കിയത്

ലോകകപ്പ് ആരവങ്ങൾക്കിടെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പരസ്പര ധാരണയിലാണ് ക്ലബും താരവും കരാർ റദ്ദാക്കിയത്. വിവാദ അഭിമുഖത്തിന് പിന്നാലെയാണ് റോണോ ടീം വിട്ടത്. നൽകിയ സംഭാവനകൾക്ക് യുണൈറ്റഡ് റൊണാൾഡോയോട് നന്ദി പറഞ്ഞു.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. പരിശീലകന്‍ ടെന്‍ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോഡിന് മുൻപില്‍ സ്ഥാപിച്ചിരുന്ന റൊണാള്‍ഡോയുടെ ഭീമൻ ചുമർചിത്രം യുണൈറ്റഡ് നീക്കം ചെയ്യുകയും ചെയ്തു. നിലവില്‍ പോര്‍ച്ചുഗലിനൊപ്പം ലോകകപ്പ് സ്ക്വാഡില്‍ ഖത്തറിലാണ് റൊണാള്‍ഡോ.

Similar Posts