< Back
Sports

Sports
ഐ.പി.എല്ലിൽ രാജസ്ഥാനെ തോൽപ്പിച്ച് ഗുജറാത്ത്; വിജയം അവസാന പന്തിൽ
|11 April 2024 7:13 AM IST
സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 196 റൺസ് നേടി. ക്യാപ്റ്റൻ സഞ്ജു സാംസൺന്റെയും, റിയാൻ പരാഗിന്റെയും ഇന്നിങ്സുകളാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും അർധ സെഞ്ചുറി നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അവസാന പന്തിൽ ലക്ഷ്യം മറികടന്നു. ഗുജറാത്തിനായി ക്യാപ്റ്റൽ ഗുഭ്മൻ ഗിൽ നിർണായക പ്രകടനം പുറത്തെടുത്തു. ഗിൽ 44 പന്തിൽ 72 റൺസ് നേടി. ഗിൽ പുറത്തായതോടെ രാജസ്ഥാൻ വിജയത്തിലേക്കെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും റഷീദ് ഖാൻ വെടിക്കെട്ട് ബാറ്റിങിലൂടെ ഗുജറാത്ത് വിജയം നേടുകയായിരുന്നു. സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഗുജറാത്തിനായി പന്തുകൊണ്ടും ബാറ്റുകൊണ്ടും നിർണായക പ്രകടനം പുറത്തെടുത്ത റഷീദ് ഖാനാണ് കളിയിലെ താരം.