< Back
Sports
സായ്-ഗില്‍ ഷോ; ഡല്‍ഹിയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് പ്ലേ ഓഫില്‍
Sports

സായ്-ഗില്‍ ഷോ; ഡല്‍ഹിയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് പ്ലേ ഓഫില്‍

Web Desk
|
18 May 2025 11:19 PM IST

സായ് സുദര്‍ശന് സെഞ്ച്വറി

ന്യൂഡല്‍ഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പത്ത് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തകർത്തടിച്ച പോരിൽ ഗുജറാത്ത് 19 ഓവറിൽ ലക്ഷ്യം കണ്ടു. സായ് സുദർശൻ സെഞ്ച്വറി കുറിച്ചപ്പോൾ ഗിൽ പുറത്താവാതെ 93 റൺസെടുത്തു. ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചു.

സുദര്‍ശന്‍ 61 പന്തില്‍ 12 ഫോറും നാലു സിക്സും സഹിതം 108 റണ്‍സടിച്ചെടുത്തു. ഗില്‍ 53 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 93 റണ്‍സെടുത്തു.

നേരത്തേ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെ കരുത്തിലാണ് ഡൽഹി 199 റൺസ് പടുത്തുയർത്തിയത്. 19 പന്തിൽ 30 റൺസ് കുറിച്ച അഭിഷേക് പൊരേൽ രാഹുലിന് മികച്ച പിന്തുണ നൽകി. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായി. ഗുജറാത്ത്, ആര്‍.സി.ബി, പഞ്ചാബ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു.

Similar Posts