< Back
Sports
സന്തോഷ് ട്രോഫി; ത്രില്ലര്‍ പോരില്‍ ഗോവയെ വീഴ്ത്തി കേരളം
Sports

സന്തോഷ് ട്രോഫി; ത്രില്ലര്‍ പോരില്‍ ഗോവയെ വീഴ്ത്തി കേരളം

Web Desk
|
15 Dec 2024 11:40 AM IST

കേരളത്തിന്‍റെ ജയം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഗോവയെയാണ് കേരളം തറപറ്റിച്ചത്. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്.

കളിയിൽ മികച്ച തുടക്കം ലഭിച്ച ഗോവ ആദ്യ മിനിറ്റുകളിൽ തന്നെ ലീഡെടുത്തു. എന്നാൽ 15ാം മിനിറ്റിൽ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെ കേരളം ഒപ്പത്തിനൊപ്പമെത്തി. തുടർന്ന് മുഹമ്മദ് അജ്‌സലും നസീബ് റഹ്‌മാനും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ കേരളം 3-1 ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ ക്രിസ്റ്റി ഡേവിസും സ്‌കോർ ചെയ്തതോടെ കേരളം 4-1 ന്റെ ലീഡടുത്തു. പിന്നെയായിരുന്നു ഗോവയുടെ തിരിച്ചുവരവ്. തുടരെ രണ്ട് ഗോളുകൾ കേരളത്തിന്റെ വലയിലെത്തിച്ച ഗോവ കളിയെ ആവേശക്കൊടുമുടിയേറ്റി. എന്നാൽ പിന്നീട് കോട്ട കെട്ടിയ കേരളം ഗോവയെ വലകുലുക്കാൻ അനുവദിച്ചില്ല. ഇതോടെ ക്വാർട്ടറിലേക്കുള്ള പ്രയാണത്തിന് ജയത്തോടെ കേരളം തുടക്കം കുറിച്ചു.

Similar Posts