< Back
Sports

Sports
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം
|20 Nov 2024 6:02 PM IST
റെയില്‍വേസിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് വിജയത്തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം റെയിൽവേസിനെ തകർത്തത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോൾ പിറന്നത്. 72 ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ അസിസ്റ്റിൽ അജ്‌സലാണ് വലകുലുക്കിയത്. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.