< Back
Sports
സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം ഒന്നാമത്
Sports

സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം ഒന്നാമത്

Web Desk
|
5 Nov 2024 7:53 PM IST

കണ്ണൂരും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

എറണാകുളം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ ദിനം 646 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്. 316 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 298 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായിക മേളയിൽ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങൾ ഇന്ന് പൂർത്തിയാകും.

ഭിന്നശേഷി കായിക താരങ്ങളുടെ മത്സരങ്ങൾക്കായി മാറ്റിവെച്ച ആദ്യ ദിനത്തിൽ ട്രാക്കിലും ഫീൽഡിലും തീ പാറുന്ന പോരാട്ടങ്ങളാണ് നടന്നത്. 14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാൻഡിങ് ബ്രോഡ് ജമ്പിൽ തിരുവനന്തപുരം സ്വർണം കരസ്ഥമാക്കിയപ്പോൾ പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി. ഇതുവരെയുള്ള മത്സരങ്ങളിൽ മൂന്ന് മീറ്റ് റെക്കോർഡുകളാണ് പിറന്നത്.

മേളയിലെ ആദ്യ മീറ്റ് റെക്കോർഡ് ജൂനിയർ ആൺകുട്ടികളുടെ ഫ്രീസ്റ്റൈൽ നീന്തലിൽ തിരുവനന്തപുരത്തിന്റെ മോഗം തീർഥു സമദേവ് നേടി. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിൽ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിൽ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോർഡോടെ സ്വർണം നേടി. പൊള്ളുന്ന വെയിലിലും ആൺകുട്ടികളുടെ വാശിയേറിയ ഫുട്‌ബോൾ മത്സരങ്ങളും കാണികൾക്കും ആവേശമായി.

Similar Posts