< Back
Sports

Sports
മഴ കളിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ
|16 May 2024 11:05 PM IST
13 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ഹൈദരാബാദിന്റെ സമ്പാദ്യം.
ഹൈദരാബാദ്: ഐ.പി.എൽ 17ാം സീസണിൽ പ്ലേ ഓഫിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി സൺ റൈസേഴ്‌സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഹൈദരാബാദ് പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ചത്. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. 13 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ഹൈദരാബാദിന്റെ സമ്പാദ്യം. നേരത്തേ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു.
ശനിയാഴ്ച നടക്കാനിരിക്കുന്ന ആർ.സി.ബി ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിലേക്കാണ് ഇനി ആരാധകരുടെ കണ്ണുകൾ മുഴുവന്‍ നീളുന്നത്. ഈ മത്സരത്തിലെ വിജയികൾ നാലാമത്തെ ടീമായി പ്ലേ ഓഫിൽ കയറും. കളി മഴമൂലം ഉപേക്ഷിച്ചാൽ ചെന്നൈക്കാവും നറുക്ക് വീഴുക.