< Back
Sports
ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രി: ഹാമില്‍ട്ടന്റെയും വേര്‍സ്റ്റാപ്പന്റെയും കാറുകള്‍ കൂട്ടിയിടിച്ചു
Sports

ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രി: ഹാമില്‍ട്ടന്റെയും വേര്‍സ്റ്റാപ്പന്റെയും കാറുകള്‍ കൂട്ടിയിടിച്ചു

Web Desk
|
13 Sept 2021 4:35 PM IST

മക്‌ലാരന്റെ ഡാനിയല്‍ റിക്കാര്‍ഡോ ജേതാവായപ്പോള്‍ സഹതാരം ലാന്‍ഡോ നോറിസ് രണ്ടാമതെത്തി

ഇറ്റാലിയന്‍ ഗ്രാന്‍പ്രിയില്‍ ടീം മക്‌ലാരന് ഇരട്ടനേട്ടം. മക്‌ലാരന്റെ ഡാനിയല്‍ റിക്കാര്‍ഡോ ജേതാവായപ്പോള്‍ സഹതാരം ലാന്‍ഡോ നോറിസ് രണ്ടാമതെത്തി. മത്സരത്തിനിടെ മുന്‍നിരക്കാരായ വേര്‍സ്റ്റാപ്പന്റെയും ഹാമില്‍ട്ടന്റെയും കാറുകള്‍ കൂട്ടിയിടിച്ചു.

26ാം ലാപ്പില്‍ റെഡ് ബുള്‍ ഡ്രൈവര്‍ വേര്‍സ്റ്റാപ്പന്റെ കാര്‍ മേഴ്‌സിഡസിന്റെ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്റെ കാറിനു മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വേര്‍സ്റ്റാപ്പന്‍ ഹാമില്‍ട്ടനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറുകള്‍ തകര്‍ന്നതോടെ ഇരുവരും മത്സരത്തില്‍നിന്നു പുറത്തായി.

ഇടിക്കു കാരണം വേര്‍സ്റ്റപ്പനാണെന്നു സംഘാടകര്‍ കണ്ടെത്തിയതോടെ താരത്തിന് പിഴയും വിധിച്ചു. സെപ്തംബര്‍ 26 ന് നടക്കുന്ന റഷ്യന്‍ ഗ്രാന്‍പ്രിയില്‍ ഗ്രിഡില്‍ 3 സ്ഥാനം പെനാല്‍റ്റിയാണു ശിക്ഷ.

Related Tags :
Similar Posts