< Back
Tennis
കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്
Tennis

"കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു"; വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്

Web Desk
|
9 Aug 2022 9:13 PM IST

വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് സെറീനയുടെ വെളിപ്പെടുത്തല്‍

ടെന്നീസ് കോർട്ടിനോട് വിടപറയാനൊരുങ്ങി ഇതിഹാസം സെറീന വില്യംസ്. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന യു.എസ് ഓപ്പണിന് ശേഷം താൻ വിരമിക്കുമെന്ന് താരം പറഞ്ഞു. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് സെറീനയുടെ വെളിപ്പെടുത്തല്‍.

''ഞാന്‍ ടെന്നിസ് കരിയര്‍ വേണ്ടുവോളം ആസ്വദിച്ചു. എന്നാലിപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള ഒന്നില്‍ നിന്ന് വിട്ടുനില്‍ക്കുയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്"- സെറീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും സെറീന വിരമിക്കലിന്‍റെ സൂചനകൾ നൽകിയിരുന്നു. "എന്‍റെ കരിയർ അവസാനിപ്പിക്കുന്നതിലേക്ക് ഒരു വെളിച്ചം ഞാൻ കാണുന്നുണ്ട്. അതിലേക്ക് ഞാൻ അടുത്തു കൊണ്ടിരിക്കുകയാണ്. എക്കാലവും ഇത് തുടരാൻ ആവില്ല എന്ന് എനിക്ക് അറിയാം"- താരം പറഞ്ഞു.

1998ൽ പ്രഫഷണൽ ടെന്നീസിലേക്ക് എത്തിയ സെറീന വില്യംസ് കഴിഞ്ഞ 26വർഷങ്ങൾക്കിടയിൽ 23 ഗ്രൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ അപൂർവതാരമാണ്. ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ എന്ന് റെക്കോർഡും സെറീനയ്ക്ക് സ്വന്തമാണ്. തന്‍റെ 40ാം വയസ്സിൽ ടെന്നീസ് കോർട്ടിനോട് വിട പറയാൻ ഒരുങ്ങുമ്പോൾ ഈ നൂറ്റാണ്ടിലെ ഇതിഹാസ കായിക താരങ്ങളുടെ പട്ടികയിൽ പേരു ചേർത്താണ് സെറീന മടങ്ങുക.


Related Tags :
Similar Posts