< Back
Tennis
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം: ആസ്‌ത്രേലിയൻ ഓപ്പൺ വിജയിച്ച് ജോക്കോവിച്ച് നദാലിന്റെ റെക്കോർഡിനൊപ്പം
Tennis

ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം: ആസ്‌ത്രേലിയൻ ഓപ്പൺ വിജയിച്ച് ജോക്കോവിച്ച് നദാലിന്റെ റെക്കോർഡിനൊപ്പം

Sports Desk
|
29 Jan 2023 5:42 PM IST

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ പ്രാവശ്യം ആസ്‌ത്രേലിയൻ ഓപ്പൺ കളിക്കാൻ ജോക്കോവിച്ചിന് അനുമതി ലഭിച്ചിരുന്നില്ല

ടെന്നീസിൽ പുതുചരിതമെഴുതി സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ആസ്‌ത്രേലിയൻ ഓപ്പണിൽ ഗ്രീക്ക് താരം സിറ്റ്‌സിറ്റ് പാസിനെ തോൽപ്പിച്ച താരം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് ടെന്നീസ് താരമായ റാഫേൽ നദാലിനൊപ്പമെത്തി. രണ്ട് പേർക്കും 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണുള്ളത്.

മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് 35 കാരനായ ജോക്കോവിച്ച് 24 കാരനായ സിറ്റ്‌സിറ്റ്പാസിനെ തോൽപ്പിച്ചത്. 6-3, 7-6, 7-6 എന്നിങ്ങനെയായിരുന്നു സെറ്റുകളിലെ ഫലം. സിറ്റ്‌സിറ്റ്പാസിന് ഇതുവരെ ഗ്രാൻഡ്സ്ലാം കിരീടം നേടാനായിട്ടില്ല. ആസ്‌ത്രേലിയൻ ഓപ്പണിൽ പത്തുവട്ടമാണ് ജോക്കോവിച്ച് കിരീടം നേടിയത്.ഈ നേട്ടത്തോടെ ടെന്നീസിൽ ഒന്നാം സീഡിലേക്ക് തിരിച്ചെത്താനും താരത്തിന് കഴിഞ്ഞു.

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ പ്രാവശ്യം ആസ്‌ത്രേലിയൻ ഓപ്പൺ കളിക്കാൻ ജോക്കോവിച്ചിന് അനുമതി ലഭിച്ചിരുന്നില്ല.

Djokovic equals Nadal's record by winning the Australian Open

Similar Posts