< Back
Tennis
Sania Mirza

സാനിയ മിര്‍സ

Tennis

തോൽവിയോടെ ടെന്നീസ് കരിയർ അവസാനിപ്പിച്ച് സാനിയ മിർസ

Web Desk
|
21 Feb 2023 10:36 PM IST

അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്.

ദുബൈ: ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന താരം ദുബൈയിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 0-6 എന്ന സ്കോറിനാണ് സാനിയ സഖ്യം തോറ്റ് പുറത്തായത്.

Related Tags :
Similar Posts