< Back
Tennis

Tennis
ഫ്രഞ്ച് ഓപൺ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാംതെക്കിന്
|4 Jun 2022 8:17 PM IST
അമേരിക്കൻ കൗമാര താരം കോക ഗൗഫിനെയാണ് ഇഗ പരാജയപ്പെടുത്തിയത്
പാരിസ്: ഫ്രഞ്ച് ഓപൺ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാംതെകിന്. അമേരിക്കൻ കൗമാര താരം കോക ഗൗഫിനെയാണ് ഇഗ പരാജയപ്പെടുത്തിയത്.. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗയുടെ ജയം. സ്കോർ 6-1, 6-3. ഇഗ ഷ്യാംതെക്കിന്‍റെ രണ്ടാം ഫ്രഞ്ച് ഓപൺ കിരീടമാണിത്.
ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാൻസ്‌ലാമായിരുന്നു ഇത്തവണത്തെ ഫ്രഞ്ച് ഓപൺ. 21 വയസ്സുകാരിയായ പോളണ്ട് താരത്തിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. സീസണിൽ പരാജയമറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി.