< Back
Sports
പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും ബെയിൽ വീണില്ല; അത്ഭുതകരമായി രക്ഷപ്പെട്ട് സ്മിത്ത്
Sports

പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും ബെയിൽ വീണില്ല; അത്ഭുതകരമായി രക്ഷപ്പെട്ട് സ്മിത്ത്

Web Desk
|
4 March 2025 5:15 PM IST

ജീവന്‍ വീണുകിട്ടിയ ഓസീസ് നായകന്‍ അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്

ദുബൈയില്‍: ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമി പോരാട്ടത്തില്‍ വിക്കറ്റില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്. 14ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. അക്‌സർ പട്ടേല്‍ എറിഞ്ഞ പന്ത് സ്മിത്തിന്റെ ബാറ്റിൽ തട്ടിയ ശേഷം ഉരുണ്ട് സ്റ്റമ്പിൽ കൊണ്ടു. എന്നാൽ ബെയിൽസ് ഇളകി വീഴാതിരുന്നതോടെ ഓസീസ് നായകൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ജീവൻ തിരിച്ച് കിട്ടിയതോടെ ക്രീസിൽ നിലയുറപ്പിച്ച സ്മിത് 73 റൺസ് സ്‌കോർബോർഡിൽ ചേർത്ത ശേഷമാണ് മടങ്ങിയത്. മുഹമ്മദ് ഷമിയാണ് സ്മിത്തിനെ ക്ലീൻ ബൗൾഡാക്കിയത്. ആറാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെല്ലും മടങ്ങിയതോടെ ഓസീസ് പരുങ്ങലിലായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 206 ന് ആറ് എന്ന നിലയിലാണ് കങ്കാരുക്കള്‍. ഇന്ത്യക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Similar Posts