< Back
Sports
പെരസ് യുഗം; വരുമാനത്തില്‍ വന്‍കുതിപ്പുമായി റയല്‍ മാഡ്രിഡ്
Sports

പെരസ് യുഗം; വരുമാനത്തില്‍ വന്‍കുതിപ്പുമായി റയല്‍ മാഡ്രിഡ്

Web Desk
|
25 July 2024 1:37 PM IST

ഫോബ്‌സ് മാഗസിന്റെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള സ്‌പോർട്‌സ് ടീമുകളിൽ 11ാം സ്ഥാനത്താണ് റയൽ

15ാം ചാമ്പ്യൻസ് ലീഗ് കിരീടം, 36ാം ലാലീഗ കിരീടം, സ്പാനിഷ് സൂപ്പർ കപ്പ്. സ്വപ്‌ന തുല്യമായിരുന്നു കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ഫുട്‌ബോൾ സഞ്ചാരങ്ങൾ. കിരീടനേട്ടങ്ങൾക്ക് പിറകേ റയലിനെ തേടി മറ്റൊരു വലിയ നേട്ടം കൂടിയെത്തി.

വാർഷിക വരുമാനത്തിൽ ഒരു ബില്യൺ യൂറോ കടക്കുന്ന ആദ്യ ക്ലബ്ബെന്ന നേട്ടമാണ് റയൽ സ്വന്തമാക്കിയത്. 2023-24 സീസണിൽ 9073 കോടി രൂപയാണ് ക്ലബ്ബിന്റെ വരുമാനം. മുൻ സീസണിലേതിനേക്കാൾ 27 ശതമാനത്തിന്റെ വർധനയാണ് ലോസ്ബ്ലാങ്കോസിന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത്.

ഫോബ്‌സ് മാഗസിന്റെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള സ്‌പോർട്‌സ് ടീമുകളിൽ 11ാം സ്ഥാനത്താണ് റയൽ. ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്തും. ഫോബ്‌സിന്റെ പട്ടികയിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 13ാം സ്ഥാനത്തുണ്ട്.

Similar Posts