< Back
Sports
മഴ കളിച്ചു; ഐ.പി.എല്‍ ഫൈനല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Sports

മഴ കളിച്ചു; ഐ.പി.എല്‍ ഫൈനല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

Web Desk
|
28 May 2023 11:18 PM IST

മഴ കാരണം ഇന്ന് ടോസ് പോലും സാധ്യമായില്ല

അഹ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ വില്ലനായി മഴ എത്തി. കനത്ത മഴ കാരണം ഐ.പി.എൽ ഫൈനൽ റിസർവ് ദിനമായ നാളത്തേക്ക് മാറ്റി. മഴ കാരണം ഇന്ന് ടോസ് പോലും സാധ്യമായില്ല.

രാത്രി ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.വെള്ളിയാഴ്ച ഇതേ വേദിയിൽ നടന്ന നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരത്തിനു തൊട്ടുമുൻപും മഴ ഭീഷണിയുയർത്തിയിരുന്നു. ഉച്ച മുതൽ പെയ്ത മഴയിൽ പിച്ച് കുതിർന്നതിനെ തുടർന്ന് രാത്രി വൈകിയാണ് ടോസിട്ടതും കളി ആരംഭിച്ചതും.

Similar Posts