< Back
Sports
സുവർണ്ണനേട്ടത്തിനരികെ ഇന്ത്യ; തോമസ് കപ്പ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യ ഇന്ന് ഇന്തോനേഷ്യയെ നേരിടും
Sports

സുവർണ്ണനേട്ടത്തിനരികെ ഇന്ത്യ; തോമസ് കപ്പ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യ ഇന്ന് ഇന്തോനേഷ്യയെ നേരിടും

Web Desk
|
15 May 2022 9:14 AM IST

ആദ്യമായാണ് ഇന്ത്യ തോമസ് കപ്പ് ഫൈനൽ കളിക്കുന്നത്

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യ ഇന്ന് ഇന്തോനേഷ്യയെ നേരിടും. ഇതോടെ സുവർണ്ണനേട്ടത്തിനരികിലാണ് ഇന്ത്യൻ സംഘം. 73 വർഷത്തെ ചരിത്രം പറയാനുള്ള തോമസ് കപ്പിൽ ഇന്ത്യക്ക് ആകെയുള്ളത് മൂന്ന് വെങ്കലം മാത്രമാണ്. എന്നാൽ ഇത്തവണ ഇന്ത്യൻ സംഘം കരുതിക്കൂട്ടിയാണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയേയും കാനഡയേയും എതിരില്ലാതെ പരാജയപ്പെടുത്തി. ചൈനീസ് തായ്‌പെയേട് മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.

ക്വാർട്ടർ ഫൈനലിലും സെമിയിലും ഇന്ത്യൻ വിജയം ഒരേപോലെയായിരുന്നു. മലയാളി താരം എച്ച്. എസ് പ്രണോയിയുടെ കരുത്തിൽ രണ്ടിനെതിരെ മൂന്ന് മത്സരങ്ങൾ ജയിച്ചു. സാത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യവും കിഡംബി ശ്രീകാന്തും സ്ഥിരമായി ജയിക്കുന്നുണ്ട്. ലക്ഷ്യ സെന്നിന്റെ ഫോം ഇന്ത്യക്ക് തിരിച്ചടിയാണ്. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ലക്ഷ്യസെൻ തോറ്റു.

ജപ്പാനെ തോൽപ്പിച്ചെത്തുന്ന ഇന്തോനേഷ്യയെ നിലവിലെ ജേതാക്കൾ കൂടിയാണ്. 14 കിരീടങ്ങളുടെ കണക്കും അവരുടെ കരുത്ത് കൂട്ടുന്നു. ഇന്തോനേഷ്യയെ തകർത്ത് സ്വപ്നകിരീടം നേടാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

Similar Posts