< Back
Sports
മുട്ട കഴിക്കാറുണ്ടെന്ന് കോഹ്‍ലി: വിമർശനവുമായി വെജിറ്റേറിയൻ ആരാധകർ
Sports

മുട്ട കഴിക്കാറുണ്ടെന്ന് കോഹ്‍ലി: വിമർശനവുമായി 'വെജിറ്റേറിയൻ' ആരാധകർ

Web Desk
|
31 May 2021 8:44 PM IST

ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് കോഹ്‍ലി തന്റെ ക്വാറന്റെയിൻ ഡയറ്റ് വെളിപ്പെടുത്തിയത്.

ഡയറ്റിൽ മുട്ടയും ഉള്‍പ്പെടുത്തിയിട്ടുണ്ടെെന്ന് പറഞ്ഞ് പുലിവാല്‍ പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‍ലി. സസ്യാഹാരിയാണെന്ന് അവകാശപ്പെടുന്ന കോഹ്‍ലി മുട്ട കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയതാണ് 'വെജ്' ആരാധകരെ ചൊടിപ്പിച്ചത്. പൂർണ സസ്യാഹാരിയൊരിക്കലും മുട്ട കഴിക്കില്ലെന്ന് വിമർശിച്ചും, സംഭവത്തില്‍ കോഹ്‍ലിയെ പരിഹസിച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.




ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് കോഹ്‍ലി തന്റെ ക്വാറന്റെയിൻ ഡയറ്റ് വെളിപ്പെടുത്തിയത്. ധാരാളം പച്ചക്കറികൾ, മുട്ടകൾ, രണ്ട് കപ്പ് കാപ്പി, ചീര, ചാമ, ദോശ എന്നിവയൊക്കെ ചേർന്നതാണ് തന്റെ ഭക്ഷണക്രമമെന്ന് കോഹ്‍ലി ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി ഇട്ടു. എന്നാൽ പ്രതീക്ഷിച്ച പോലെ സിംപിളായിരുന്നില്ല പിന്നീടുള്ള പ്രതികരണങ്ങൾ. ഒരു വെജിറ്റേറിയൻ എങ്ങനെയായിരിക്കണമെന്ന വിശദമായ പോസ്റ്റുകളും ട്രോളുകളുമാണ് തുടർന്ന് ക്യാപ്റ്റന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. കപട സസ്യാഹാരിയായ കോഹ്‍ലിയെ വിമർശിച്ച് രം​ഗത്തെത്തിയവരുമുണ്ട്.



പൂർണ വെജിറ്റേറിയൻ ഒരിക്കലും മാംസം കഴിക്കില്ല. മൃ​ഗങ്ങളിൽ നിന്നുള്ള ഒരു ഭക്ഷണവും ഉപയോ​ഗിക്കാൻ പാടില്ല. മാംസം, മുട്ട, പാലുത്പന്നങ്ങൾ എന്നിവ ഉപേക്ഷിക്കണം, ആരാധകരെ വിഡ്ഢികളാക്കാതിരിക്കൂ ക്യാപ്റ്റന്‍ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

Similar Posts