< Back
Sports

Sports
ഡബിൾ റാബിയോ; ഇറ്റലിയെ തകർത്ത് ഫ്രാൻസ്
|18 Nov 2024 9:46 AM IST
അയർലന്‍റിനെ അഞ്ചടിയില്‍ വീഴ്ത്തി ഇംഗ്ലണ്ട്
യുവേഫ നാഷൻസ് ലീഗിൽ ഇറ്റലിയെ തകർത്ത് ഫ്രാൻസ്. അഡ്രിയാൻ റാബിയോ നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് ഫ്രഞ്ച് പടയുടെ തകർപ്പൻ ജയം. ഗുഗ്ലിയെൽമോ വികാരിയോയുടെ ഔൺ ഗോളും അസൂറികളുടെ തോൽവിയുടെ ആഴമേറ്റി. ആന്ത്രേ കാംബിയാസോയാണ് ഇറ്റലിക്കായി ആശ്വാസഗേൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് അയർലന്‍റിനെ തകർത്തു. ഹരികെയിൻ, ആന്റണി ഗോർഡൻ, കോണർ ഗാലഗർ,ജറോഡ് ബോവൻ, ടെയിലർ ഹാർവുഡ് എന്നിവരാണ് ഇംഗ്ലീഷ് സംഘത്തിനായി വലകുലുക്കിയത്.