< Back
Sports
ഇന്ത്യന്‍ സിനിമയിലേക്ക് വാര്‍ണറിന്‍റെ മാസ് എന്‍ട്രി; വേഷമിടുന്നത് തെലുങ്ക് ചിത്രം റോബിന്‍ഹുഡില്‍
Sports

ഇന്ത്യന്‍ സിനിമയിലേക്ക് വാര്‍ണറിന്‍റെ മാസ് എന്‍ട്രി; വേഷമിടുന്നത് തെലുങ്ക് ചിത്രം റോബിന്‍ഹുഡില്‍

Web Desk
|
15 March 2025 5:12 PM IST

മാർച്ച് 28 നാണ് സിനിമ റീലിസാവുന്നത്

മുൻ ഓസീസ് താരം ഡേവിഡ് വാർണർ ഇന്ത്യൻ സിനിമയിലേക്ക്. തെലുങ്ക് ചിത്രം റോബിൻ ഹുഡിലാണ് താരം വേഷമിടുന്നത്. സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് വാര്‍ണര്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മാർച്ച് 28 നാണ് സിനിമ റീലിസാവുന്നത്. നിതിനും ശ്രീലീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് വാർണർ പ്രത്യക്ഷപ്പെടുന്നത്.

തെലുങ്കു സിനിമയോടുള്ള തന്റെ പ്രണയം വാർണർ മുമ്പും ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. പല ഗാനങ്ങൾക്കും ചുവട് വച്ച് താരം പങ്കുവച്ച റീലുകൾ മില്യൺ കണക്കിന് ആളുകളാണ് കണ്ടത്. ഐ.പി.എൽ മത്സരങ്ങൾക്കിടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ നടത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇക്കുറി ഐ.പി.എല്ലിൽ വാര്‍ണറെ ഒരു ടീമും ലേലത്തിൽ വിളിച്ചെടുത്തിരുന്നില്ല. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ദ ഹണ്ട്രഡ്‌സ് ലീഗിൽ ലണ്ടൻ സ്പിരിറ്റിനായി താരം കളത്തിലിറങ്ങുന്നുണ്ട്.

Similar Posts