< Back
Sports
റിസർവ് ഡേയും മഴയെടുത്താൽ ആരാകും ചാമ്പ്യൻ ?
Sports

റിസർവ് ഡേയും മഴയെടുത്താൽ ആരാകും ചാമ്പ്യൻ ?

Web Desk
|
3 Jun 2025 6:31 PM IST

ഇന്ന് അഹ്‌മദാബാദിലെ മത്സരം മഴമൂലം മുടങ്ങിയാല്‍ ജൂൺ 4 ബുധനാഴ്ചയായിരിക്കും റിസർവ് ഡേ

ഐ.പി.എൽ കലാശപ്പോരിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. അഹ്‌മദാബാദിൽ മഴഭീഷണിയുള്ളതിനാൽ തന്നെ ആശങ്കയിലാണ് ആരാധകർ. ഐ.പി.എൽ ഫൈനൽ മഴയെടുത്താൽ ആരാകും വിജയി?

ഐ.പി.എൽ പ്ലേ ഓഫിൽ റിസർവ് ഡേ ഇല്ലാത്തതിനാൽ കളി മഴമുടക്കിയാൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള ടീമിനെ വിജയിയായി പ്രഖ്യാപിക്കണം എന്നാണ്. എന്നാൽ കലാശപ്പോരിന് റിസർവ് ഡേയുണ്ട്. അതായത് ഇന്ന് അഹ്‌മദാബാദിലെ മത്സരം മഴമൂലം വാഷ് ഔട്ടായാൽ ജൂൺ 4 ബുധനാഴ്ചയായിരിക്കും റിസർവ് ഡേ.

ആ ദിനവും മഴയെടുത്താൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനെ വിജയിയായി പ്രഖ്യാപിക്കും. പോയിന്റ് ടേബിളിൽ പഞ്ചാബിനും ആർ.സി.ബിക്കും 19 പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തില്‍ പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്.

Related Tags :
Similar Posts