< Back
Sports
വേഗത്തില്‍ സുഖം പ്രാപിക്കട്ടെ; ഷമിക്ക് ആശംസകളുമായി പ്രധാനമന്ത്രി
Sports

'വേഗത്തില്‍ സുഖം പ്രാപിക്കട്ടെ'; ഷമിക്ക് ആശംസകളുമായി പ്രധാനമന്ത്രി

Web Desk
|
28 Feb 2024 6:16 PM IST

കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ ഷമി പങ്കുവച്ചിരുന്നു

ഇടതു കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിലാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമി. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിരുന്നു. ശസ്ത്രക്രിയ വിജയമാണെന്നും പരിക്ക് ഭേദമാവാൻ സമയമെടുക്കുമെന്നും താൻ തിരിച്ചുവരവിന്റെ പാതയിലാണെന്നും താരം കുറിച്ചു. ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഇപ്പോഴിതാ ഷമിക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷമി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മോദി കുറിച്ചു.

''പൂർണ ആരോഗ്യത്തോടെ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു. സധൈര്യം ഈ പരിക്കിനെ മറികടന്ന് നീ തിരിച്ചുവരും എന്ന് എനിക്കുറപ്പുണ്ട്''- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു

ലോകകപ്പ് മത്സരങ്ങൾക്കിടെയാണ് ഷമിക്ക് പരിക്കേറ്റത്. ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. ലോകകപ്പിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം 24 വിക്കറ്റുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. കലാശപ്പോരിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ഹീറോ തന്നെയായിരുന്നു താരം. പിന്നീട് ഷമിക്ക് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.

Similar Posts