< Back
Sports

Sports
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യൻ കൗമാര താരത്തിന് തോൽവിത്തുടക്കം
|25 Nov 2024 10:42 PM IST
നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഡി ഗുകേഷ് തോൽവി വഴങ്ങിയത്
സിംഗപ്പൂർ: ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് തോൽവി. സിങ്കപ്പൂരിൽ നടന്നുവരുന്ന മാച്ചിൽ നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് തോൽവി വഴങ്ങിയത്. പതിനാലു മത്സരങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഗെയിം. രണ്ടാം പോരാട്ടം നാളെ നടക്കും. ലോക ചാമ്പ്യൻഷിപ്പ് കിരീടപോരാട്ടത്തിന് ഇറങ്ങുന്ന പ്രായംകുറഞ്ഞ താരമാണ് ഇന്ത്യയുടെ 18 കാരൻ ഗുകേഷ്
വെള്ളക്കരുക്കളുമായി തുടങ്ങിയ ഗുകേഷ് 42 നീക്കങ്ങൾക്കൊടുവിലാണ് തോൽവി സമ്മതിച്ചത്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ കറുത്ത കരുക്കളുമായാണ് ചെന്നൈ സ്വദേശി ഗുകേഷ് ഇറങ്ങുക.