< Back
Sports
അരങ്ങേറ്റത്തിൽ ​ഹീറോയായി സിർക്സീ; യുണൈറ്റഡിന് വിജയത്തുടക്കം
Sports

അരങ്ങേറ്റത്തിൽ ​ഹീറോയായി സിർക്സീ; യുണൈറ്റഡിന് വിജയത്തുടക്കം

Web Desk
|
17 Aug 2024 9:04 AM IST

ഫുള്‍ഹാമിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്

അരങ്ങേറ്റത്തിൽ തന്നെ യുവതാരം ജോഷുവ സിർക്‌സി ഗോളുമായി വരവറിയിച്ച പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫുൾഹാമിനെ യുണൈറ്റഡ് വീഴ്ത്തിയത്. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ പോരാട്ടത്തിൽ 87ാം മിനിറ്റിലാണ് സിർക്‌സി വലകുലുക്കിയത്. അർജന്റൈൻ താരം അലെജാൻഡ്രോ ഗർനാച്ചോയുടെ അസിസ്റ്റിലായിരുന്നു ഗോൾ. പുതിയ സീസൺ വിജയത്തോടെ തുടങ്ങാനായത് കോച്ച് എറിക് ടെൻഹാഗിന് ഊർജം നൽകും.

ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം ഫുൾഹാം ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ട യുണൈറ്റഡിന് ഗോളിനായി അവസാന മിനിറ്റുകൾ വരെ കാത്തിരിക്കേണ്ടി വന്നു. 87ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് കയറിയ കസമിറോ ഗർനാച്ചോക്ക് പന്ത് നീട്ടുന്നു. ഒറ്റ ടച്ചിൽ ഗോൾമുഖത്തേക്ക് അർജന്റൈൻ താരം പന്തിനെ തിരിച്ചു. സിർസ്‌ക്കി ഒരിടങ്കാലൻ ടച്ചിൽ പന്ത് വലയിലാക്കി. മത്സരത്തിൽ 56 ശതമാനം നേരം പന്ത് കൈവശം വച്ചത് യുണൈറ്റഡാണ്. ഓൺ ടാർജറ്റിൽ അഞ്ച് ഷോട്ടുകളാണ് യുണൈറ്റഡ് താരങ്ങൾ ഉതിർത്തത്.

Similar Posts