< Back
Tech
AI will draw a sketch of the criminal within seconds
Tech

നിമിഷങ്ങൾക്കുള്ളിൽ കുറ്റവാളിയുടെ രേഖാചിത്രം ഇനി എ.ഐ വരക്കും

Web Desk
|
30 July 2023 6:27 PM IST

മലയാളമടക്കം ഇന്ത്യയിലെ ഏതു ഭാഷയിൽ വേണമെങ്കിലും കുറ്റവാളിയുടെ രൂപം എ.ഐക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്.

നിമിഷങ്ങൾക്കുള്ളിൽ കുറ്റവാളിയുടെ രേഖാചിരിത്രം വരച്ച് മൾട്ടിലിംഗ്വൽ എ.ഐ ടൂൾ. സുരക്ഷിതമായും വേഗത്തിലും നീതി ഉറപ്പാകുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുന്നത് ചർച്ച ചെയ്യാൻ ചേർന്ന മേക്കർ റെസിഡൻസി പ്രോഗ്രാമിലാണ് ബംഗളൂരു/കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിഡ്‌സ് എന്ന കമ്പനി ഈ ടൂൾ പ്രദർശിപ്പിച്ചത്. നിയമ, സാങ്കേതിക മേഖലയിലെ വിദഗ്ധർക്ക് മുന്നിലാണ് ടൂളിന്റെ എം.വി.പി പ്രദർശിപ്പിക്കപ്പെട്ടത്.

ഇന്ത്യയിലെ ഏതു ഭാഷയിൽ വേണമെങ്കിലും കുറ്റവാളിയുടെ രൂപം എ.ഐക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്. മലയാളം അടക്കമുള്ള എല്ലാ ഇന്ത്യൻ ഭാഷയും ഇനി എ.ഐ വഴി ഉപയോഗിക്കാനാവും. മെഷീൻ ട്രാൻസ്‌ലേഷന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്.

Similar Posts