< Back
Tech
ഗ്രേറ്റ് ഓഫർ; ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ സ്വന്തമാക്കാൻ 40000 രൂപക്ക് താഴെയുള്ള ഫോണുകൾ ഇതാ
Tech

'ഗ്രേറ്റ് ഓഫർ'; ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ സ്വന്തമാക്കാൻ 40000 രൂപക്ക് താഴെയുള്ള ഫോണുകൾ ഇതാ

Web Desk
|
19 Jan 2023 8:14 PM IST

ജനുവരി 20 വരെ സെയിൽ തുടരും

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ 2023 വിൽപ്പന ഇന്ത്യയിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മൊബൈൽ ഫോണുകൾ, ആക്‌സസറികൾ, ലാപ്‌ടോപ്പുകൾ, വെയറബിൾസ്, അടുക്കള ഉൽപ്പന്നങ്ങൾ, ടിവികൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളുടെ വില്പന പൊടിപൊടിക്കുകയാണ്. മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉൽപ്പന്നങ്ങൾക്ക് ആമസോൺ നൽകുന്നത്.

പ്രൈം അംഗങ്ങൾക്ക് ജനുവരി 14നും മറ്റ് ഉപഭോക്താക്കൾക്ക് ജനുവരി 15നുമാണ് വിൽപന തുടങ്ങിയത്. ജനുവരി 20 വരെ സെയിൽ തുടരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അധിക കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്‌ഷനുകളും ആമസോൺ പേ അടിസ്ഥാനമാക്കിയുള്ള ഓഫറുകളും ലഭിക്കും.

മികച്ച ഓഫറുകളിൽ ലഭിക്കുമെന്നതിനാൽ സ്മാർട്ട് ഫോണുകൾക്കാണ് ആവശ്യക്കാരേറെ. 40000 രൂപയിൽ സ്വന്തമാക്കാൻ കഴിയുന്ന ഫോണുകൾ ഇവയാണ്.

ഗൂഗിൾ പിക്സൽ 6 എ

ഗൂഗിൾ പിക്സൽ 6 എ 30,500 രൂപയ്ക്ക് വാങ്ങാം. 6GB + 128GB സ്റ്റോറേജ് വേരിയന്റാണിത്. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1,250 രൂപ വരെ ഡിസ്‌കൗണ്ട് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകൾ പ്രതിമാസം 5,083 രൂപ മുതൽ ആരംഭിക്കുന്നു. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ലിസ്റ്റിംഗ് അനുസരിച്ച് ക്യാഷ്ബാക്കും വെൽക്കം പോയിന്റുകളും ലഭിക്കും.

വൺപ്ലസ് 10ആർ

വൺപ്ലസ് 10ആർ ആണ് മറ്റൊരു ഓപ്‌ഷൻ. 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 36,999 രൂപക്ക് ലഭ്യമാണ്. 80W SuperVOOC ചാർജിംഗ് സപ്പോർട്ട് ഫീച്ചർ ചെയ്യുന്ന ഫോണിന്റെ യഥാർത്ഥ വില 38,999 രൂപയാണ്. 6,167 രൂപക്ക് ആമസോൺ തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതികളുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്.

ഐക്യൂ 9എസ്‌ഇ

പ്രീമിയം iQoo 9 SE സ്മാർട്ട്‌ഫോണിന്റെ 8GB + 128GB സ്റ്റോറേജ് വേരിയന്റ് 28,990 രൂപക്ക് സ്വന്തമാക്കാനുള്ള അവസരവും റിപ്പബ്ലിക് ഡേ സെയിലിലുണ്ട്. 33,990 രൂപയാണ് ശരിയായ വില. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2,250 വരെ ഡിസ്‌കൗണ്ട് ലഭിക്കും. 4,832 രൂപയ്ക്കാണ് നോ കോസ്റ്റ് ഇഎംഐ തുടങ്ങുന്നത്.

വിവോ വി25 പ്രോ 5ജി

34,999 രൂപക്ക് 2ജിബി റാം+ 256ജിബി വിവോ വി25 പ്രോ 5ജി വാങ്ങാനാകും. ഈ മോഡലിന് 39,999 രൂപയാണ് യഥാർത്ഥ വില. 5,833 രൂപക്ക് നോ കോസ്റ്റ് ഇഎംഐ ലഭ്യമാകും.

Similar Posts