< Back
Tech
ഇപ്പോൾ വാങ്ങിയാൽ വമ്പൻ വിലക്കുറവിന് വാങ്ങാം; മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ
Tech

ഇപ്പോൾ വാങ്ങിയാൽ വമ്പൻ വിലക്കുറവിന് വാങ്ങാം; മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ

Web Desk
|
13 Jan 2023 6:13 PM IST

റിപ്പബ്ലിക് സെയിലിലെ ഏറ്റവും വലിയ ഡീൽ ഐ ഫോൺ 13 തന്നെയായിരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാൻ അടുത്ത ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഗ്രേറ്റ് റിപ്പബ്ലിക് സെയിലുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി ജനുവരി 14 ന് തന്നെ വിൽപ്പന ആരംഭിക്കും. നൂറുകണക്കിന് ഡീലുകളോടെ ജനുവരി 15 മുതൽ എല്ലാവർക്കും റിപ്പബ്ലിക് ദിന പ്രത്യേക വിൽപ്പനയുടെ ഭാഗമാകാം. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഹെഡ്‌ഫോണുകൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് പ്രധാന ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്ക് ആവേശകരമായ കിഴിവുകളാണ് കമ്പനിയുടെ വാഗ്ദാനം.

വിൽപ്പന സമയത്ത് എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. വരാനിരിക്കുന്ന ഓഫറുകളെ കുറിച്ച് ആമസോൺ ഇതിനോടകം ചില സൂചനകൾ നൽകിക്കഴിഞ്ഞു. പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിനായി ജനുവരി 14 ന് പുലർച്ചെ 12 മണിക്ക് സെയിൽ ആരംഭിക്കും. ജനുവരി 15 ന് പുലർച്ചെ 12 മണി മുതൽ എല്ലാവർക്കും വിൽപ്പന ലഭ്യമാകും. ജനുവരി 20നാണ് സെയിൽ അവസാനിക്കുക.

ആദ്യ ദിവസങ്ങളിലാണ് മികച്ച വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഓഫറുകൾ അവസാനിക്കുന്നതിന് മുൻപ് തന്നെ സാധനങ്ങൾ കാർട്ടിലാക്കിയെന്ന് ഉറപ്പാക്കണം. അർദ്ധരാത്രിയോ അതിരാവിലെയോ തന്നെ പർച്ചേസിങ് തുടങ്ങുന്നതാണ് ഉചിതം. നിങ്ങളുടെ വിഷ്‌ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. സെയിൽ നടക്കുന്ന സമയം വിലക്കുറവ് ഏതൊക്കെ ഉൽപന്നങ്ങൾക്കാണെന്ന് മനസിലാക്കാൻ ഇത് സഹായിക്കും.

വാങ്ങുന്നതിന് മുമ്പ് വിലകൾ താരതമ്യം ചെയ്യാൻ മറക്കരുത്. പേയ്‌മെന്റ് ഓപ്‌ഷനുകളും ഷിപ്പിംഗ് വിലാസങ്ങളും മറ്റ് മുൻഗണനകളും മുൻകൂട്ടി സേവ് ചെയ്‌ത്‌ സൂക്ഷിക്കുക. മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ വിലക്കിഴിവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ലാപ്‌ടോപ്പുകൾ, വെയറബിൾസ്, ടാബ്‌ലെറ്റുകൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയിൽ 75 ശതമാനം വരെ വിലക്കിഴിവ് പ്രതീക്ഷിക്കാം. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ കൂപ്പൺ അധിഷ്‌ഠിത കിഴിവുകൾ എന്നിങ്ങനെയുള്ള ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഐ ഫോൺ 13 ആണ് ആമസോൺ സെയിലിന്റെ ഏറ്റവും വലിയ ആകർഷണം. റിപ്പബ്ലിക് സെയിലിലെ ഏറ്റവും വലിയ ഡീൽ ഐ ഫോൺ 13 തന്നെയായിരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന. വൺപ്ലസ് നോർഡ് 2T 5G-യിലും സാംസങ് ഗ്യാലക്സി എം13ലും മികച്ച ഓഫറുകൾ പ്രതീക്ഷിക്കാം. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മോഹവിലയിൽ ഒരെണ്ണം സ്വന്തമാക്കാനുള്ള മികച്ച അവസരമായിരിക്കും ഈ വിൽപ്പന

Similar Posts