< Back
Tech
ഐഫോൺ 18 പ്രോ, പ്രോ മാക്‌സ്:  ബാറ്ററി ലൈഫ് കൂടും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ...

representative image

Tech

ഐഫോൺ 18 പ്രോ, പ്രോ മാക്‌സ്: ബാറ്ററി ലൈഫ് കൂടും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ...

റിഷാദ് അലി
|
16 Feb 2026 2:31 PM IST

പുതിയ മോഡലിലടങ്ങിയേക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്

വാഷിങ്ടണ്‍: സെപ്തംബറിലാണ് 2026ലെ മോഡലുകളായ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) എന്നിവ പുറത്തിറങ്ങുക. ആറ് മാസത്തിലേറെ സമയം ഇനിയും ബാക്കിയുണ്ടെങ്കിലും ഫോണുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ആവശ്യക്കാരേറെയാണ്. പുതിയ മോഡലിലടങ്ങിയേക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ അതിലേക്ക് ബാറ്ററി ലൈഫിനെക്കുറിച്ചുള്ള വാര്‍ത്തകളും വരുന്നു.

ബാറ്ററിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലാണ് ആപ്പിൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് വിവരം. പ്രത്യേകിച്ച് പ്രോ മാക്സ് മോഡലിൽ. 18 പ്രോ സിരീസിലെ മെച്ചപ്പെട്ട ബാറ്ററി ലൈഫിന് പിന്നിൽ പുതിയതും അത്യാധുനികവുമായ ചിപ്‌സെറ്റായിരിക്കും. ടിഎസ്എംസിയുടെ നൂതനമായ 2എന്‍എം നോഡിൽ നിർമ്മിച്ച A20 Pro പ്രോസസർ ആയിരിക്കും ഈ ഫോണുകളിൽ ഉണ്ടാവുക എന്നാണ് പറയപ്പെടുന്നത്. പ്രത്യേക രീതിയിലാകും ക്രമീകരണം.

മെച്ചപ്പെട്ട പ്രകടനം, മികച്ച ബാറ്ററി, മെച്ചപ്പെട്ട താപ നിയന്ത്രണം എന്നിവയൊക്കെയാണ് ഇതിന്റെ ഗുണം. മുൻ എഡിഷനുകളെ അപേക്ഷിച്ച് പെര്‍ഫോമന്‍സില്‍ ഏകദേശം 15% വർദ്ധനവും ബാറ്ററി ലൈഫില്‍ 30% വരെ മെച്ചപ്പെട്ട നിലവാരവും പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഫീച്ചറുകൾക്ക് ബാറ്ററി കൂടുതല്‍ വേണമെന്നിരിക്കെ ഈ മാറ്റം ഉപകരണങ്ങളിലെ തന്നെ എഐ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടാൻ സഹായിക്കും.

ഐഫോൺ 18 സിരീസിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളിൽ, പ്രത്യേകിച്ച് പ്രോ മാക്സ് മോഡലിന് കൂടുതൽ കരുത്തുള്ള ബാറ്ററി ഉണ്ടാകുമെന്നത് ആവർത്തിച്ചു കേൾക്കുന്ന ഒരു കാര്യമാണ്. 5,100എംഎഎച്ചോളം ശേഷിയുള്ള ഒരു ബാറ്ററി ഉൾക്കൊള്ളിക്കുന്നതിനായി ഐഫോൺ 18 പ്രോ മാക്‌സ് അല്പം കൂടി കട്ടിയുള്ളതാകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ എത്രയാണ് ബാറ്ററി എംഎഎച്ച് എന്ന് ആപ്പിള്‍ പൊതുവെ പറയാറില്ല.

Similar Posts