< Back
Tech
ക്ലബ്ഹൗസില്‍ ഇനി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം; പുതിയ ഫീച്ചറുകള്‍ ഈ മാസം പുറത്തിറക്കും
Tech

ക്ലബ്ഹൗസില്‍ ഇനി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം; പുതിയ ഫീച്ചറുകള്‍ ഈ മാസം പുറത്തിറക്കും

Web Desk
|
2 Oct 2021 7:51 PM IST

സെര്‍ച് ഫീച്ചര്‍ ആണ് മറ്റൊരു പ്രത്യേകത

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ക്ലബ്ഹൗസ്. സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നതടക്കമുള്ള പുത്തന്‍ ഫീച്ചറുകള്‍ ഈ മാസം അവതരിപ്പിക്കും.

ഉപഭോക്താക്കള്‍ക്ക് ക്ലബ്ഹൗസ് റൂമുകള്‍ റെക്കോര്‍ഡ് ചെയ്യാനും സേവ് ചെയ്യാനും കഴിയുമെന്നതാണ് ക്ലബ്ഹൗസ് പുതിയ പതിപ്പിലെ പ്രധാന സവിശേഷത. 'റീപ്ലേയ്സ്' എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. മോഡറേറ്റര്‍മാര്‍ക്കും ക്രിയേറ്ററര്‍മാര്‍ക്കുമാണ് സംഭാഷണങ്ങൾ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുക. ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും അവര്‍ക്ക് സാധിക്കും. റൂം പബ്ലിക് ആക്കിയാല്‍ മാത്രമേ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയൂ.

റെക്കോർഡിങ്ങിനൊപ്പം ഉപയോക്താക്കൾക്ക് അനുവദിക്കുന്ന മുറിയില്‍ 30 സെക്കൻഡ് ദൈര്‍ഘ്യമുള്ള, പങ്കിടാന്‍ കഴിയുന്ന ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയുന്ന ഫീച്ചറും ലഭ്യമാകും. ക്ലിപ്പ് നിര്‍മിക്കാന്‍ ഉപയോക്താക്കൾക്ക് ഒരു കത്രിക ഐക്കണിൽ ടാപ്പുചെയ്യാം. അത് കഴിഞ്ഞ 30 സെക്കൻഡ് ഓഡിയോ പകർത്തും. അത് ഡൗൺലോഡ് ചെയ്യാനും വ്യാപകമായി പങ്കിടാനും കഴിയും.

സെര്‍ച് ഫീച്ചര്‍ ആണ് മറ്റൊരു പ്രത്യേകത. ഇതുപയോഗിച്ച് ആളുകൾക്ക് ഒരു കീവേഡോ പേരോ ടൈപ്പ് ചെയ്യാനും റൂമുകൾ, ആളുകൾ, ക്ലബ്ബുകൾ, ബയോകൾ എന്നിവ കണ്ടുപിടിക്കാനും കഴിയും.

Related Tags :
Similar Posts