< Back
Tech
14 വർഷത്തിനിടെ ആദ്യം: സാംസങ്ങിനെ പിന്നിലാക്കാൻ ആപ്പിൾ, കണക്കുകൾ ഇങ്ങനെ...
Tech

'14 വർഷത്തിനിടെ ആദ്യം': സാംസങ്ങിനെ പിന്നിലാക്കാൻ ആപ്പിൾ, കണക്കുകൾ ഇങ്ങനെ...

Web Desk
|
27 Nov 2025 10:48 AM IST

ഈ വർഷം പുറത്തിറക്കിയ 17 മോഡലുകളാണ് ആപ്പിളിനെ തുണച്ചതും വിപണിയിൽ നേട്ടമാക്കിയതും

വാഷിങ്ടൺ: 14 വർഷത്തിനിടെ ആദ്യമായി ഷിപ്പ്മെന്റില്‍ സാംസങിനെ മറികടന്ന് ആപ്പിൾ. ഈ വർഷം പുറത്തിറക്കിയ 17 മോഡലുകളാണ് ആപ്പിളിനെ തുണച്ചതും വിപണിയിൽ നേട്ടമാക്കിയതും. ആഗോള സ്മാർട്ട്‌ഫോൺ വിപണിയിലെ സുപ്രധാന മാറ്റമാണിതെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്.

ഈ വർഷം ആപ്പിൾ ഏകദേശം 243 മില്യണ്‍ ഐഫോണുകൾ കയറ്റുമതി ചെയ്യുമെന്നാണ് കൗണ്ടർപോയിന്റ് ചൂണ്ടിക്കാണിണിക്കുന്നത്. അതേസമയം സാംസങ്ങിന് 235 മില്യണ്‍ സ്മാര്‍ട്ട്ഫോണുകളെ കയറ്റുമതി ചെയ്യാനാകൂവെന്നാണ് കണക്കാക്കുന്നത്. അതായത് 8 മില്യണ്‍ വ്യത്യാസമാണ് ആപ്പിളിനും സാംസങ്ങിനും ഇടയിലുള്ളത്. വര്‍ഷം തീരാന്‍ ഇനിയും ഒരു മാസത്തിലേറെയുണ്ട്. ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് 19.4 ശതമാനം വിഹിതം ലഭിക്കുമെന്നും സാംസങ്ങിന് അത് 18.7 ശതമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കയറ്റുമതി എല്ലായ്പ്പോഴും വിൽപ്പനയിലേക്ക് നേരിട്ട് വിവർത്തനം ചെയ്യപ്പെടുന്നില്ലെങ്കിലും, അവ ആവശ്യകതയുടെയും ചില്ലറ വ്യാപാരികളുടെ ഉയര്‍ന്ന ആത്മവിശ്വാസത്തിന്റെയും സൂചകമായാണ് കണക്കാക്കുന്നത്. അതായത് വാങ്ങാനാളെത്തുമെന്ന വിശ്വാസം. ആപ്പിളിനെ സംബന്ധിച്ചിടത്തോളം, ഇങ്ങനെയുള്ള വിശ്വാസം വർദ്ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്.

സെപ്തംബറില്‍ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസാണ് ആപ്പിളിന്റെ മികച്ച പ്രകടനത്തിന് വേഗത കൂട്ടിയത്. ഐഫോൺ 16 സീരീസിനെ അപേക്ഷിച്ച് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആദ്യ നാല് ആഴ്ചകളിൽ യുഎസിൽ ഐഫോൺ 17, ഐഫോൺ എയർ എന്നിവയുടെ വിൽപ്പന 12 ശതമാനം വർധിച്ചിരുന്നു. അതേസമയം, ആപ്പിൾ കടുത്ത പ്രാദേശിക മത്സരം നേരിടുന്ന വിപണിയായ ചൈനയിൽ, ഇതേ കാലയളവിൽ തന്നെ വിൽപ്പന 18 ശതമാനമായും വർദ്ധിച്ചിരുന്നു. വന്‍ മാറ്റങ്ങളോടെ 18പരമ്പരയും ആപ്പിള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്.

Similar Posts