< Back
Tech
നിങ്ങൾ ഈ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടോ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
Tech

നിങ്ങൾ ഈ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടോ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ

Web Desk
|
18 March 2022 7:57 AM IST

റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാസ്‌പെർസ്‌കി ഉപയോഗിച്ച് റഷ്യ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും ജർമ്മനി മുന്നറിയിപ്പ് നൽകുന്നു

ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗത്തിൽ മുന്നറിയിപ്പുമായി ജർമ്മൻ സൈബർ സെക്യൂരിറ്റി ഏജൻസിയായ ബി.എസ്.ഐ. റഷ്യയുടെ കാസ്‌പെർസ്‌കി നിർമ്മിക്കുന്ന ആന്റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാസ്‌പെർസ്‌കി ഉപയോഗിച്ച് റഷ്യ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും ജർമ്മനി മുന്നറിയിപ്പ് നൽകുന്നു.

റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം ജർമ്മനി ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.അതുകൊണ്ട് ഒരു സൈബർ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ജർമ്മനിയുടെ മുന്നറിയിപ്പ്.

എന്നാൽ, റഷ്യൻ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്നില്ലെന്ന് കാസ്‌പെർസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, യുദ്ധത്തിന് മുമ്പ് തന്നെ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ജർമ്മനി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Similar Posts