< Back
Tech
തേർഡ് പാർട്ടി കോൾ റെക്കോർഡ് ആപ്പുകൾ വേണ്ടെന്ന് ഗൂഗിൾ; മെയ് മുതൽ പ്രവർത്തിക്കില്ല
Tech

തേർഡ് പാർട്ടി കോൾ റെക്കോർഡ് ആപ്പുകൾ വേണ്ടെന്ന് ഗൂഗിൾ; മെയ് മുതൽ പ്രവർത്തിക്കില്ല

Web Desk
|
23 April 2022 5:09 PM IST

ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കില്ല

ഡൽഹി: കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഗൂഗിൾ ഒഴിവാക്കുന്നു. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്നടക്കം ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം.

ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.

ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ബിൾട്ട് - ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലെങ്കിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല. ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയൽമി, വൺ പ്ലസ്, പോകോ തുടങ്ങിയവയുടെ പല മോഡൽ ഫോണുകളിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കോൾ റെക്കോർഡ് ചെയ്യാനാകും. ഇത്തരം ഫോണുകളിൽ തുടർന്നും സേവനം ലഭ്യമാകും.

Related Tags :
Similar Posts