< Back
Tech

Tech
സൂസന്‍ വോജിക്കി യൂട്യൂബ് സിഇഒ സ്ഥാനമൊഴിയുന്നു; നീൽ മോഹൻ പുതിയ മേധാവി
|17 Feb 2023 12:01 AM IST
2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി സൂസന്‍ വോജിക്കി സ്ഥാനമേൽക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനമൊഴിയാനൊരുങ്ങി സൂസന്‍ വോജിക്കി. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ നീൽ മോഹൻ ആയിരിക്കും യൂട്യൂബിന്റെ പുതിയ മേധാവി.
2014-ലാണ് യൂട്യൂബിന്റെ സിഇഒ ആയി സൂസന്‍ വോജിക്കി സ്ഥാനമേൽക്കുന്നത്. പരസ്യത്തിന്റെയും മാർക്കറ്റിങിന്റെയും ചുമതല വഹിച്ചിരുന്ന ഗൂഗിൾ വൈസ് പ്രസിഡന്റായിരുന്നു സൂസന്‍ വോജിക്കി. 9 വർഷത്തെ സേവനത്തിന് ശേഷമാണ് അവർ സിഇഒ സ്ഥാനമൊഴിയുന്നത്.