< Back
Tech
വിൽപ്പന കുറഞ്ഞതല്ല, ഐഫോണ്‍ എയർ 2 വൈകാൻ കാരണങ്ങളുണ്ട്...
Tech

വിൽപ്പന കുറഞ്ഞതല്ല, ഐഫോണ്‍ എയർ 2 വൈകാൻ കാരണങ്ങളുണ്ട്...

Web Desk
|
17 Nov 2025 4:44 PM IST

അൾട്രാ-നേർത്ത ഡിസൈൻ നിലനിർത്തിക്കൊണ്ട് തന്നെ, ഒരേ മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറ സെൻസറുകൾ ഉണ്ടാകും.

ന്യൂയോര്‍ക്ക്: ഐഫോൺ 17 മോഡലിലെ പ്രധാന ആകർഷണമായിരുന്നു കനംകുറഞ്ഞ മോഡലായ എയർ. എന്നാൽ കമ്പനി പ്രതീക്ഷിച്ച അത്ര സ്വീകാര്യത മോഡലിന് ലഭിച്ചില്ലെന്ന് മാത്രമല്ല, പലരും 'എയറി'ൽ തൃപ്തരും അല്ലായിരുന്നു.

അതുകൊണ്ടാണോ എന്നറിയില്ല, അടുത്ത വർഷത്തെ 18 പരമ്പരയിൽ നിന്നും എയർ പുറത്താണ്. ഇതുവരെയുള്ള റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ എയറിന്റെ പിൻഗാമിയായ എയർ 2, 18 സീരിസിനൊപ്പമുണ്ടാകില്ല. 18 സീരിസ് തന്നെ അടിമുടി മാറിയാണ് വരുന്നത്. അതേസമയം എയർ 1ലെ പ്രശ്‌നങ്ങളാണ് എയർ 2 വൈകുന്നത് എന്ന് തരത്തിലുള്ള റിപ്പോർട്ടുകളെ തള്ളുകയാണ് ആപ്പിൾ വാർത്തകളിലൂടെ ശ്രദ്ധേയനായ മാർക്ക് ഗ്രൂമാൻ.

കാര്യമായ പണിയെടുത്ത് 2027ൽ മോഡൽ ഇറക്കാനാണ് പദ്ധതി. അദ്ദേഹം പറയുന്നതനുസരിച്ച് വമ്പന്‍ മാറ്റങ്ങളാണ് എയറില്‍ വരുന്നത്. കൂടുതൽ ക്യാമറകളും, ഗൂഗിളിന്റെ ജെമിനി എഐയുമായി ചേർന്നുള്ള പുതിയ സാങ്കേതികവിദ്യയും ഉൾപ്പെടുത്തും. പ്രീമിയം എയർ മോഡലിൽ കൂടുതൽ ക്യാമറകൾ ആവശ്യമാണെന്ന് ആപ്പിൾ തിരിച്ചറിഞ്ഞതിനാലാണ് പിന്നിൽ ഡ്യുവൽ ക്യാമറ സംവിധാനമുള്ള iPhone 18 Air പുറത്തിറക്കുന്നത്.

അൾട്രാ-നേർത്ത ഡിസൈൻ നിലനിർത്തിക്കൊണ്ട് തന്നെ, ഒരേ മൊഡ്യൂളിനുള്ളിൽ രണ്ട് ക്യാമറ സെൻസറുകൾ ഉണ്ടാകും. 17 പ്രോ വേരിയൻ്റുകളിൽ നിന്നുള്ള സെൻസറുകളാണ് ഇതിൽ ലഭിക്കാൻ സാധ്യത. 48MP മെയിൻ സെൻസറും 48MP അൾട്രാവൈഡ് ലെൻസും ആപ്പിൾ വാഗ്ദാനം ചെയ്തേക്കാം. വലിയ ബാറ്ററിയും ഐഫോണ്‍ എയര്‍ 2 വില്‍ പ്രതീക്ഷിക്കാം.

Similar Posts