< Back
Tech
സ്വകാര്യതാ ലംഘനം: ഫേസ്ബുക്കിന് 2000 കോടി രൂപ പിഴയിട്ട് അയർലൻഡ്
Tech

സ്വകാര്യതാ ലംഘനം: ഫേസ്ബുക്കിന് 2000 കോടി രൂപ പിഴയിട്ട് അയർലൻഡ്

Web Desk
|
29 Nov 2022 7:42 PM IST

നിലവിൽ 1 ബില്യൺ യൂറോ അയർലൻഡ് മെറ്റയ്ക്ക് പിഴയിട്ടിട്ടുണ്ട്

ഡൂബ്ലിൻ: സ്വകാര്യതാ ലംഘനത്തിന് ഫേസ്ബുക്കിന് 256 മില്യൺ യൂറോ (ഏകദേശം 2265 കോടി ഇന്ത്യൻ രൂപ) പിഴയിട്ട് അയർലൻഡ് ഡേറ്റ പ്രൈവസി റെഗുലേറ്റർ. കഴിഞ്ഞ വർഷം നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടു കൂടി നിലവിൽ 1 ബില്യൺ യൂറോ അയർലൻഡ് ഫേസ്ബുക്കിന് പിഴയിട്ടിട്ടുണ്ട്.

2018 മെയ്-2019 സെപ്റ്റംബർ കാലയളവിൽ ഫേസ്ബുക്കിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ചോർന്നു എന്നും ഇത് ഓൺലൈനിൽ ലഭ്യമാക്കിയെന്നുമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേത്തുടർന്ന് പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്താനും കമ്പനിയോട് സർക്കാർ നിർദേശിച്ചിരുന്നു. ഡേറ്റ പ്രൈവസി കമ്മിഷന്റെ അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നാണ് സംഭവത്തിൽ മെറ്റയുടെ പ്രതികരണം. സർക്കാർ തീരുമാനം പരിശോധിച്ചു വരികയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നേരത്തേ ഇൻസ്റ്റഗ്രാമിനും സമാന രീതിയിൽ അയർലൻഡ് പിഴയിട്ടിരുന്നു.

Similar Posts