< Back
Tech
പേരുമാറ്റത്തിന് ശേഷം ഈ ഫിറ്റ്നസ് ആപ്പ് സ്വന്തമാക്കി മെറ്റ
Tech

പേരുമാറ്റത്തിന് ശേഷം ഈ ഫിറ്റ്നസ് ആപ്പ് സ്വന്തമാക്കി 'മെറ്റ'

Web Desk
|
30 Oct 2021 7:03 PM IST

ഫേസ്‌ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ മറ്റൊരു ആപ്പ് കൂടി സ്വന്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് ഫേസ്‌ബുക്ക് എന്ന മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയ വിവരം കമ്പനി സി.ഇ.ഒ മാർക്ക് സക്കർബർഗ് അറിയിച്ചത്. വിർച്വൽ റിയാലിറ്റി ഉപയോഗിച്ചുള്ള ഫിറ്റ്നസ് ആപ്പായ സൂപ്പർനാച്ചുറൽ ആണ് മെറ്റ സ്വന്തമാക്കുന്നത്.

സൂപ്പർനാച്ചുറൽ ഉടമകളായ വിത്തിൻ കമ്പനി മെറ്റ ഏറ്റെടുത്തതിന് ശേഷവും ഫിറ്റ്നസ്ആപ്പ് സൂപ്പർനാച്ചുറൽ അതേപേരിൽ തന്നെ ലഭ്യമാകുമെന്ന് പ്രമുഖ ടെക്നോളജി മാഗസിനായ ദി വേർജ് റിപ്പോർട്ട് ചെയ്തു.

ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു.

മെറ്റ എന്നാൽ ഒരു ഗ്രീക്ക് വാക്കിനർത്ഥം അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നാണ്. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിർത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം - സക്കർബർഗ് പറഞ്ഞു.

Related Tags :
Similar Posts