< Back
Tech
എഐ കാരണം 2026ൽ പണി കിട്ടാൻ പോകുന്നത്  ഇവര്‍ക്ക്; പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ്
Tech

എഐ കാരണം 2026ൽ പണി കിട്ടാൻ പോകുന്നത് ഇവര്‍ക്ക്; പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ്

അൻഫസ് കൊണ്ടോട്ടി
|
1 Jan 2026 7:21 PM IST

എഐ ഏറ്റെടുക്കാൻ സാധ്യതയേറെയുള്ള ജോലികളുടെ പട്ടികയാണ് മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരിക്കുന്നത്

നിര്‍മിതബുദ്ധിയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ചുള്ള ആഴമേറിയ ചര്‍ച്ചകളിലേക്ക് ലോകം കാലെടുത്തുവെച്ചിട്ട് അധികമൊന്നും ആയിട്ടില്ല. തൊഴിലിടങ്ങളില്‍ നിര്‍മിതബുദ്ധി ഏറ്റെടുക്കാന്‍ പോകുന്ന മേഖലകളെ കുറിച്ച് ടെക് ഭീമന്മാരില്‍ പലരും അടുത്ത കാലത്തായി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. തൊഴിലിടങ്ങളില്‍ മനുഷ്യന്റെ അധ്വാനവും ശേഷിയും നിര്‍മിതബുദ്ധി അധികം വൈകാതെ മറികടക്കുമെന്നാണ് ഗോഡ്ഫാദര്‍ ഓഫ് എഐ എന്നറിയപ്പെടുന്ന ജൊഫ്രി ഹിന്റണും മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ലയും അടുത്ത കാലത്ത് മുന്നറിയിപ്പ് നല്‍കിയത്.

ഇപ്പോഴിതാ, തൊഴിലിടങ്ങളിലെ നിര്‍മിതബുദ്ധിയുടെ പ്രവര്‍ത്തനക്ഷമതയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. മനുഷ്യന്‍ ഇടപെഴകുന്ന തൊഴിലിടങ്ങളില്‍ എഐ എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ട് ഈ വര്‍ഷം എഐ ഏറ്റെടുക്കാന്‍ സാധ്യത കൂടുതലുള്ള ജോലികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഭാഷ, പ്രവര്‍ത്തനമികവ്, വിവരവിനിമയ സാങ്കേതിക വിദ്യ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

എഐ ഏറ്റെടുക്കാന്‍ സാധ്യതയേറെയുള്ളതായി മൈക്രോസോഫ്റ്റ് പട്ടികപ്പെടുത്തിയ തൊഴിലുകള്‍

  • പരിഭാഷകര്‍
  • ചരിത്രകാരന്മാര്‍
  • പാസഞ്ചര്‍ അറ്റന്‍ഡർ
  • സെയില്‍സ് പ്രതിനിധി/കമ്പനികളുടെ പ്രതിനിധി
  • രചയിതാവ്
  • കസ്റ്റമര്‍ സര്‍വീസ്
  • സിഎന്‍സി ടൂള്‍ പ്രോഗ്രാമേഴ്‌സ്
  • ടെലിഫോണ്‍ ഓപ്പറേറ്റേഴ്‌സ്
  • ടിക്കറ്റ് ഏജന്റ്‌സ്& ട്രാവല്‍ ഏജന്റ്‌സ്
  • ബ്രോഡ്കാസ്റ്റ് അന്നൗണ്‍സേഴ്‌സ്& റേഡിയോ ജോക്കി
  • ബ്രോക്കറേജ് ക്ലര്‍ക്ക്‌സ്
  • ഹോം മാനേജ്‌മെന്റ് എഡ്യുക്കേറ്റേഴ്‌സ്
  • ടെലി മാര്‍ക്കറ്റേഴ്‌സ്
  • സൂക്ഷിപ്പുകാരന്‍, ദ്വാരപാലകന്‍
  • പൊളിറ്റിക്കല്‍ സയന്റിസ്റ്റ്
  • ന്യൂസ് റിപ്പോര്‍ട്ടേഴ്‌സ്, ജേണലിസ്റ്റ്
  • ഗണിതശാസ്ത്രജ്ഞന്‍
  • ടെക്‌നിക്കല്‍ റൈറ്റേഴ്‌സ്
  • പ്രൂഫ് റീഡേഴ്‌സ്
  • അവതാരകന്‍
  • എഡിറ്റര്‍
  • ബിസിനസ് ടീച്ചേഴ്‌സ്
  • പിആര്‍ സ്‌പെഷലിസ്റ്റ്
  • പ്രോഡക്ട് പ്രമോട്ടേഴ്‌സ്
  • പരസ്യവില്‍പ്പന ഏജന്റ്
  • അക്കൗണ്ടന്റ് ക്ലര്‍ക്ക്
  • സ്ഥിതിവിവര വിശകലനം
  • ഡാറ്റാ സയന്റിസ്റ്റ്
  • പേര്‍സണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍സ്
  • ആര്‍ക്കൈവിസ്റ്റ്
  • വെബ് ഡെവലപ്പേഴ്‌സ്
  • ജിയോ ഗ്രാഫേഴ്‌സ്
  • മോഡല്‍സ്
  • മാര്‍ക്കറ്റ് റിസര്‍ച്ച് അനലിസ്റ്റ്
  • ലൈബ്രറി സയന്‍സ് ടീച്ചേഴ്‌സ്

ഡാറ്റകള്‍ അതിവേഗത്തില്‍ വിശകലനം ചെയ്യാനും ആശയവിനിമയത്തിനുമുള്ള നിര്‍മിതബുദ്ധിയുടെ കഴിവ് നിലവില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത വെല്ലുവിളി തന്നെയാണ്. മേല്‍പ്പറഞ്ഞ മേഖലകളിലുള്ളവര്‍ തങ്ങളുടെ കഴിവുകളെ കൂടുതല്‍ തേച്ചുമിനുക്കുകയോ കൂടുതല്‍ മനുഷ്യസ്പര്‍ശത്തിന്റെ ക്രിയേറ്റീവായ ഇടപെടല്‍ നടത്തുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ആവശ്യകതയിലേക്കാണ് മൈക്രോസോഫ്റ്റ് പുറത്തുവിട്ട പട്ടിക വിരല്‍ചൂണ്ടുന്നത്.

Similar Posts