< Back
Mobile
55,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം; ദീപാവലി ഓഫറുമായി ആപ്പിൾ
Mobile

55,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം; ദീപാവലി ഓഫറുമായി ആപ്പിൾ

Web Desk
|
1 Nov 2021 1:25 PM IST

ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലർ ഐഫോൺ 13 ന്റെ വില 55,900 രൂപയായി കുറയ്ക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.

ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഏറ്റവും പുതിയ ഐഫോണിന് ഓഫർ പ്രഖ്യാപിച്ച് ആപ്പിൾ. ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലർ ഐഫോൺ 13 ന്റെ വില 55,900 രൂപയായി കുറയ്ക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.

ഫോണിന്റെ ലോഞ്ച് വില 79,000 രൂപയായാണ്. എച്ച്ഡിഎഫ്‌സി മുഖേനെ 6,000 രൂപ ക്യാഷ്ബാക്ക് വഗ്ദാനം ചെയ്യുന്നു. കൂടാതെ എക്‌സ്‌ചേഞ്ച് ബോണസായി 3,000 രൂപയും. പഴയ ഐഫോൺ കൈമാറ്റം ചെയ്യാനും അവസരമുണ്ട്.

ആപ്പിൾ വാച്ച് സീരീസ് 7, ഐപാഡ്, ഐപാഡ് മിനി എന്നിവയ്‌ക്കൊപ്പമായിരുന്നു ഐഫോൺ 13 ന്റെയും ലോഞ്ചിങ്. 128 ജിബി സ്‌റ്റോറേജുമായി എത്തിയ ഫോണിന്റെ പ്രൈമറി ക്യാമറ 12 മെഗാപിക്‌സൽ ആണ്. 12 മെഗാപിക്‌സൽ ആൾട്രാവൈഡ് സെൻസറും ഉണ്ട്.

Related Tags :
Similar Posts