< Back
Mobile
ഐഫോൺ ഫോൾഡിനെ ഭരിക്കാൻ അനുവദിക്കില്ല, 2026ൽ ഓപ്പോ അവതരിപ്പിക്കുന്നത് രണ്ട് ഫോൾഡബിൾ ഫോണുകൾ
Mobile

ഐഫോൺ ഫോൾഡിനെ 'ഭരിക്കാൻ' അനുവദിക്കില്ല, 2026ൽ ഓപ്പോ അവതരിപ്പിക്കുന്നത് രണ്ട് ഫോൾഡബിൾ ഫോണുകൾ

റിഷാദ് അലി
|
12 Jan 2026 12:03 PM IST

ഒറ്റക്കയ്ങ്ങ് അവതരിപ്പിച്ച് മാർക്കറ്റ് പിടിക്കാം എന്ന് ആപ്പിൾ കരുതേണ്ട, വൻ വെല്ലുവിളിയുമായി ഓപ്പോ പുറകെയുണ്ട്.

ബെയ്ജിങ്: ആപ്പിളിന്റെ ഫോൾഡബിൾ മോഡലായ 'ഐഫോണ്‍ ഫോള്‍ഡ്' ഈ വർഷം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ വന്നാൽ ഒറ്റക്കയ്ങ്ങ് അവതരിപ്പിച്ച് മാർക്കറ്റ് പിടിക്കാം എന്ന് ആപ്പിൾ കരുതേണ്ട, വൻ വെല്ലുവിളിയുമായി ഓപ്പോ പുറകെയുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ രണ്ട് ഫോൾഡബിൾ മോഡലുകളാണ് ഓപ്പോ അവതരിപ്പിക്കുന്നത്.

ഫൈൻഡ് എൻ6(Find N6) എന്നാവും ആദ്യ മോഡലിന്റെ പേര്. ഫെബ്രുവരിയിൽ ചൈനയിൽ ഈ മോഡൽ അവതരിപ്പിക്കും. മാർച്ചോടെ മറ്റു രാജ്യങ്ങളിലേക്കും എത്തും. ക്വൽകോം സ്‌നാപ്ഡ്രാഗൻ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാകും ഈ മോഡലിന് കരുത്തേകുക. 16 ജിബിയും റാമുമുണ്ടാകും. അതായത് പെർഫോമൻസിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഉറപ്പ്. പുറമെ 2K LTPO OLED ഡിസ്പ്ലെയും സുഗമമായ ദൃശ്യങ്ങൾക്കായി 120Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നതുമായ ഒരു വലിയ 8.12 ഇഞ്ചിന്റെ സ്ക്രീനും പ്രതീക്ഷിക്കാം.

ക്യാമറ ഡിപാര്‍ട്മെന്റില്‍ 200എംപിയുടെ പ്രധാന ക്യാമറയായിരിക്കും. സൂം ഷോട്ടുകൾക്കായി 50MP ടെലിഫോട്ടോ ലെൻസും വിശാലമായ ചിത്രങ്ങൾക്കായി 50MP അൾട്രാ-വൈഡ് ക്യാമറയും പ്രതീക്ഷിക്കാം. 6,000mAh ഡ്യുവൽ സെൽ ബാറ്ററിയായിരിക്കും. 80W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉൾപ്പെടെ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളും ഉണ്ടാകും.

ഫൈന്‍ഡ് എന്‍7(Find N7) ആണ് രണ്ടാമത്തെ മോഡല്‍. ആപ്പിളിനെ നേരിട്ട് തന്നെ വെല്ലുവിളിക്കുന്ന ഫോള്‍ഡബിള്‍ മോഡലാകും ഇത്. ആപ്പിളിന്റേത് പോലുള്ള ഡിസ്പ്ലെയും വലിപ്പവുമൊക്കെയാകും ഇതിനും. അതിനാല്‍ തന്നെ ആപ്പിള്‍ അവതരിപ്പിക്കുന്ന സെപ്തംബറിലാകും ഫൈന്‍ഡ് എന്‍7 ഉം അവതരിപ്പിക്കുക. മോഡലിലെ ഫീച്ചറുകളുള്‍പ്പെടെ കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം ഫോൾഡബിൾ ഫോണുകളുടെ വിലയെക്കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. മുന്‍ഗാമിയായ ഫൈന്‍ഡ് എന്‍ ഫൈവിന് ഇന്ത്യയിലെ വില ഏകദേശം 1,15,000 രൂപയാണ്.

Similar Posts