< Back
Mobile
സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാർജർ ഉണ്ടാവില്ല ? റിപ്പോർട്ട്
Mobile

സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാർജർ ഉണ്ടാവില്ല ? റിപ്പോർട്ട്

Web Desk
|
11 March 2022 8:52 PM IST

പുതിയ റിപ്പോർട്ട് സത്യമാണെങ്കിൽ സാംസങ്ങിന് വലിയ തിരിച്ചടിയാകും ഇന്ത്യൻ വിപണിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക

സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാർജർ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന എ-എം-എഫ് സീരീസുകൾക്കൊപ്പവും കമ്പനി ഇനി ചാർജറുകൾ നൽകില്ലെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ റിപ്പോർട്ട് സത്യമാണെങ്കിൽ സാംസങ്ങിന് വലിയ തിരിച്ചടിയാകും ഇന്ത്യൻ വിപണിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണുകളേക്കാൾ കൂടുതൽ രാജ്യത്ത് ബജറ്റ് ഫോണുകളാണ് വിൽക്കപ്പെടുന്നത്. ഷവോമി, റിയൽമി, മോട്ടോ, ഇൻഫിനിക്‌സ് പോലുള്ള കമ്പനികളിലേക്ക് സാംസങ് യൂസർമാർ ഒഴുകിയേക്കും.

ഫോണിനൊപ്പം 500 രൂപയോ അതിലധികമോ മുടക്കി ചാർജിങ് അഡാപ്റ്റർ കൂടി വാങ്ങാൻ ആളുകൾ തയ്യാറാകണമെന്നില്ല. അതേസമയം, എന്നുമുതലാണ് കമ്പനി പുതിയ നീക്കം നടപ്പിലാക്കുക എന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല

Related Tags :
Similar Posts