< Back
Mobile
ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?
Mobile

ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?

Web Desk
|
1 Jan 2025 3:41 PM IST

മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്‌സ്അപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്

ന്യൂഡൽഹി: പുതുവത്സര ദിനത്തില്‍ പഴയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിക്കുന്നത്. മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്‌സ്അപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ പഴയ വേര്‍ഷനുകള്‍ക്ക് കഴിയാത്തതാണ് കാരണമായി വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടുന്നത്. വാട്‌സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് വിവരം.

പ്രമുഖ ടെക് സൈറ്റായ എച്ച് ഡി ബ്ലോഗ് വാട്‌സ്അപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്ന 20 സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്:

സാംസങ് ഗാലക്‌സി എസ് 3, സാംസങ് ഗാലക്‌സി നോട്ട് 2, സാംസങ് ഗാലക്‌സി എയ്‌സ് 3, സാംസങ് ഗാലക്‌സി എസ് 4, മിനി മോട്ടോ ജി, മോട്ടോറോള റേസര്‍ എച്ച്.ഡി, മോട്ടോ ഇ 2014, എച്ച്ടിസി വണ്‍ എക്‌സ്, എച്ച്ടിസി വണ്‍ എക്‌സ് പ്ലസ്, എച്ച്ടിസി ഡിസയര്‍ 500, എച്ച്ടിസി ഡിസയര്‍ 601, എച്ച്ടിസി ഒപ്റ്റിമസ് ജി, എച്ച്ടിസി നെക്‌സസ് 4, എല്‍ജി ജി2 മിനി, എല്‍ജി എല്‍90, സോണി എക്‌സ്പീരിയ ഇസഡ്, സോണി എക്‌സ്പീരിയ എസ്പി, സോണി എക്‌സ്പീരിയ ടി, സോണി എക്‌സ്പീരിയ വി എന്നിവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Related Tags :
Similar Posts