< Back
Tech
വാട്സ്ആപ്പിൽ ഇനി എച്ച്.ഡി ഫോട്ടോയും വീഡിയോയും അയക്കാം
Tech

വാട്സ്ആപ്പിൽ ഇനി എച്ച്.ഡി ഫോട്ടോയും വീഡിയോയും അയക്കാം

Web Desk
|
18 Aug 2023 5:45 PM IST

ഫോട്ടോ ഷെയറിംഗ് സംവിധാനം അപ്ഡേറ്റ് ചെയ്തിരിക്കുന്നുവെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു

വാട്സ്ആപ്പിൽ അയക്കുന്ന ഫോട്ടോയുടെയും വീഡിയോയുടെയും ക്വാളിറ്റി കുറയുന്നുവെന്ന പരാതി സ്ഥിരമാണ്. എന്നാൽ ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്. ഫോട്ടോ ഷെയറിംഗ് സംവിധാനം അപ്ഡേറ്റ് ചെയ്തിരിക്കുന്നുവെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു.

ഇനി മുതൽ എച്ച്.ഡി (ഹൈഡെഫനിഷൻ) ഫോട്ടോകളും വീഡിയോയും വാട്സ്ആപ്പിൽ പങ്കുവെക്കാനാകും. എച്ച്.ഡി (2000X3000 പിക്സൽ) സ്റ്റാൻഡേർഡ് (1365X2048 പിക്സൽ) നിലവാരത്തിലുള്ള ഫോട്ടോകൾ അയക്കാനായി ക്രോപ് ടൂളിനടുത്തായി ഒരു ഓപ്ഷനും ഉൾപ്പെടുത്തിയുട്ടുണ്ട്.

ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാവുന്നതിനാൽ കണക്റ്റിവിറ്റിക്കനുസരിച്ച് ഫോട്ടോയുടെ ക്വാളിറ്റി മാറ്റാനാകും. ഈ സംവിധാനത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും കമ്പനി നൽകുന്നുണ്ട്. അടുത്തിടെ ഒരു ഡിവൈസിൽ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന മൾട്ടി അക്കൗണ്ട് ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

Similar Posts