< Back
Tech
റിയൽ മി 10 4ജി ലോഞ്ചിംഗ് നാളെ; കൂടുതൽ വിവരങ്ങൾ...
Tech

റിയൽ മി 10 4ജി ലോഞ്ചിംഗ് നാളെ; കൂടുതൽ വിവരങ്ങൾ...

Web Desk
|
8 Jan 2023 9:56 PM IST

ഉച്ചയ്ക്ക് 12.30ന് വെർച്ചൽ ഇവൻറിലൂടെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറക്കുക

റിയൽ മി 10 4ജിയുടെ ഇന്ത്യയിലെ ലോഞ്ചിംഗ് നാളെ. ഉച്ചയ്ക്ക് 12.30ന് വെർച്ചൽ ഇവൻറിലൂടെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറക്കുക. ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ ലൈവ് സ്ട്രീമിങ്ങുണ്ടാകും.

50 എം.പി, രണ്ട് എംപി ക്യാമറകളാണ് മോഡലിനുണ്ടാകുക. 8 ജി.ബി+8 ജി.ബി ഡൈനാമിക് റാം എന്നിവ മൾട്ടി ടാസ്‌കിങ് എളുപ്പമാക്കും. അമോലെഡ് ഡിസ്‌പ്ലേയുള്ള മോഡലിൽ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറാണ് പ്രവർത്തിക്കുക. 33 ഡബ്ല്യൂ വി.ഒ.ഒ.സി ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള 5000 എം.എ.എബ്ബ് ബാറ്ററിയുമുണ്ടാകും.

2022 ഡിസംബറിൽ കമ്പനി റിയൽമി 10 പ്രോ ഫൈവ് ജിയും റിയൽമി 10 പ്രോ പ്ലസ് ഫൈവ് ജിയും ലോഞ്ച് ചെയ്തിരുന്നു.

Realme 10 4G Launching Tomorrow; More info...

Similar Posts