< Back
Tech
ഇതെന്തൊരു ബാറ്ററി? പവർ ബാങ്ക് വേണ്ടിവരില്ല,  ഞെട്ടിക്കാൻ റിയൽമി പി4 പവർ, വേറെയുമുണ്ട് ഫീച്ചറുകൾ...
Tech

ഇതെന്തൊരു ബാറ്ററി? പവർ ബാങ്ക് വേണ്ടിവരില്ല, ഞെട്ടിക്കാൻ റിയൽമി പി4 പവർ, വേറെയുമുണ്ട് ഫീച്ചറുകൾ...

റിഷാദ് അലി
|
22 Jan 2026 1:18 PM IST

ബാറ്ററി മൂന്ന് ശതമാനമായി കുറഞ്ഞാലും ഏകദേശം രണ്ട് മണിക്കൂർ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്

ന്യൂഡല്‍ഹി: പി പരമ്പരയിലേക്ക് കരുത്തുറ്റ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന മോഡലുമായി റിയല്‍മി. റിയൽമി പി4 പവർ (Realme P4 Power) എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ 2026 ജനുവരി 29ന് ഇന്ത്യന്‍ വിപണികളിലെത്തും.

ഫ്ലിപ്കാർട്ട് വഴി ആവശ്യക്കാര്‍ക്ക് വാങ്ങാം. ഫ്ലിപ്കാർട്ടിൽ ഒരു പ്രത്യേക പേജും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ബാറ്ററി തന്നെയാണ് മോഡിലിന്റെ ഏറ്റവും വലിയ ആകര്‍ഷണത. 10,001mAh ബാറ്ററിയിലാണ് എത്തുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ വ്യാപകമായി ഉപയോഗിച്ചാലും കുറഞ്ഞത് ഒന്നര ദിവസം വരെ ഈ മോഡലില്‍ ചാര്‍ജ് നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധരണ ഉപയോഗത്തിന് മൂന്ന് ദിവസവമാണ് ബാറ്ററി ലൈഫ്.

ഇനി ബാറ്ററി മൂന്ന് ശതമാനമായി കുറഞ്ഞാലും ഏകദേശം രണ്ട് മണിക്കൂർ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നാലു വര്‍ഷത്തേക്ക് 80 ശതമാനം ബാറ്ററി ഹെല്‍ത്തും റിയല്‍മി വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഡിസൈൻ മെച്ചപ്പെടുത്തുന്നതിനായി പേൾ അക്കാദമിയുമായാണ് (Pearl Academy) കമ്പനി കൈകോര്‍ത്തിരുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ പ്രോസസറായിരിക്കും മോഡലിന് കരുത്തേകുക. 12ജിബി റാം വരെയും 256ജിബി ഇന്റേണൽ സ്റ്റോറേജ് വരെയും ലഭ്യമാകും. 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. 27വാട്ടിന്റെ റിവേഴ്സ് ചാര്‍ജും മറ്റൊരു സവിശേഷതയാണ്. ഹൈപ്പര്‍ വിഷന്‍ ചിപ്പിനൊപ്പം ഒരു എഐ അധിഷ്ഠിത ചിപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിയൽമി വ്യക്തമാക്കുന്നു. എന്നാൽ ഇവയുടെ വിശദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടില്ല.

ഫോട്ടോഗ്രാഫിക്കായി സ്മാർട്ട്ഫോണിൽ രണ്ട് പിൻ ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയുമായിരിക്കും. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ക്യാമറയും ഉണ്ടാകും. ആൻഡ്രോയിഡ് 16ൽ അധിഷ്ഠിതമായ Realme UI 7.0-ൽ ആയിരിക്കും. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് വേർഷൻ അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Similar Posts