< Back
Tech
നിരക്ക് വർധന തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം വരിക്കാർ
Tech

നിരക്ക് വർധന തിരിച്ചടിയായി; ജിയോ വിട്ടുപോയത് 36 ലക്ഷം വരിക്കാർ

Web Desk
|
22 April 2022 5:34 PM IST

വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 15.32 ലക്ഷം വരിക്കാരാണ് വിട്ടുപോയത്

ഡൽഹി: കഴിഞ്ഞ വർഷത്തിന്റെ അവസാനം മിക്ക ടെലിഫോൺ കമ്പനികളും നിരക്കുകൾ കുത്തനെ വർധിപ്പിച്ചിരുന്നു. ഇതോടെ മുൻനിര കമ്പനികളെല്ലാം വൻ തിരിച്ചടി നേരിടുകയാണ്. സർവീസ് ഉപേക്ഷിച്ച് മറ്റു സർവീസുകൾ തെരെഞ്ഞെടുക്കുന്നവരുടെ എണ്ണം ഇതോടെ വർധിച്ചിരിക്കുകയാണ്. ട്രായി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം എയർടെൽ മാത്രമാണ് ഇപ്പോൾ വരിക്കാരുടെ എണ്ണത്തിൽ മെച്ചപ്പെട്ടു നിൽക്കുന്നത്. മറ്റു കമ്പനികളുടെയെല്ലാം വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഇതുവരെ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിന്നിരുന്ന റിലയൻസ് ജിയോക്ക് കഴിഞ്ഞ 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. ഇതിനു മുമ്പ് ഡിസംബറിലും നവംബറിലും കമ്പനിയ്ക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ ജിയോയിൽ നിന്ന് വിട്ടുപോയവരുടെ എണ്ണം 40.27 കോടിയായി കുറഞ്ഞു. വോഡഫോൺ ഐഡിയക്ക് 15 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

എന്നാൽ എയർടെല്ലിന് ഇത് നേട്ടങ്ങളുടെ സമയമാണ്. ട്രായ് റിപ്പോർട്ട് പ്രകാരം എയർടെലിന് ജനുവരിയിൽ 15.91 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.80 കോടിയായി ഉയർന്നു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 15.32 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 26.35 കോടിയായി. എന്നാൽ ബിഎസ്എൻഎലിന് ജനുവരിയിൽ 1.12 ലക്ഷം പുതിയ വരിക്കാരെ നഷ്ടപെട്ടു. ഇതോടെ ബിഎസ്എൻഎലിന്റെ മൊത്തം വരിക്കാർ 11.38 കോടിയുമായി. െ

നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ജനുവരിയിലെ 62.71 കോടിയിൽ നിന്ന് ഫെബ്രുവരി അവസാനത്തിൽ 62.51 കോടിയായി കുറഞ്ഞു. ഗ്രാമീണ മേഖലകളിൽ മാറ്റം വന്നിട്ടുണ്ട്. വയർലെസ് വരിക്കാർ ജനുവരിയിലെ 51.81 കോടിയിൽ നിന്ന് ഫെബ്രുവരിയിൽ 51.63 കോടിയായും താഴ്ന്നിട്ടുണ്ട്.

Related Tags :
Similar Posts