< Back
Tech
ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ
Tech

ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ

Web Desk
|
23 Sept 2021 10:11 PM IST

ലിത്വാന നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ചൈനീസ് നിര്‍മാതാക്കളുടെ 5ജി ഫോണുകള്‍ പരിശോധിച്ചിരുന്നു

ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ. സുരക്ഷാ വീഴ്കള്‍ ചൂണ്ടിക്കാട്ടിയാണ് 5ജി ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ലിത്വാനിയ മുന്നറിയിപ്പ് നല്‍കുന്നത്.

ഉപഭോക്താക്കള്‍ അവരുടെ ചൈനീസ് ഫോണുകള്‍ കഴിയുന്നത്രയും വേഗത്തില്‍ ഉപേക്ഷിക്കുകയും പുതിയവ വാങ്ങാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്ന് ലിത്വാനിയന്‍ പ്രതിരോധ മന്ത്രാലയം ഉപമന്ത്രി മര്‍ഗിരിസ് അബുകെവികിയസ് മുന്നറിയിപ്പ് നല്‍കി.

ലിത്വാന നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ചൈനീസ് നിര്‍മാതാക്കളുടെ 5ജി ഫോണുകള്‍ പരിശോധിച്ചിരുന്നു. ഒരു ഫോണിന് ബില്‍റ്റ് ഇന്‍ സെന്‍സര്‍ഷിപ്പ് ഉള്ളതായും മറ്റൊന്നിന് സുരക്ഷാ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി.

അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെന്‍സര്‍ ചെയ്യുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു

Related Tags :
Similar Posts