< Back
Tech
50,000ത്തിലും താഴെവിലയിൽ ഐഫോൺ 16 വേണോ? ഫ്‌ളിപ്പ്കാർട്ടിലുണ്ട് ഡീൽ
Tech

50,000ത്തിലും താഴെവിലയിൽ ഐഫോൺ 16 വേണോ? ഫ്‌ളിപ്പ്കാർട്ടിലുണ്ട് ഡീൽ

Web Desk
|
16 Sept 2025 4:13 PM IST

ഐഫോൺ 16(128 ജിബി) മോഡല്‍, 79,990 രൂപയിലാണ് അവതരിച്ചത്. എന്നാല്‍ ഐഫോൺ 17 പുറത്തിറങ്ങിയതിനുശേഷം വില 69,990 രൂപയായി കുറച്ചു

ന്യൂഡൽഹി: വമ്പൻ വിലക്കിഴിവുമായി ഈ വർഷത്തെ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ വിൽപ്പനയാരംഭിക്കുന്നു. സെപ്തംബർ 23 മുതൽ ആരംഭിക്കുന്ന വിൽപ്പനയിൽ നിരവധി ആകർഷണങ്ങൾ ഉണ്ട്.

അതിലൊന്നാണ് ഐഫോൺ 16ന്റെ ഡീൽ. 50,000ത്തിലും താഴെവരുന്ന വിലയില്‍ ഐഫോൺ 16 മോഡൽ ലഭിക്കുമെന്നാണ് ഫ്‌ളിപ്പ്കാർട്ട് വ്യക്തമാക്കുന്നത്. എത്രയാണ് വിലയെന്ന് പറയുന്നില്ലെങ്കിലും മറ്റെവിടെയും ലഭിക്കാത്ത വിലയിൽ സ്വന്തമാക്കാനാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന ടിപ്‌സുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഐഫോൺ 16(128 ജിബി) മോഡല്‍, 79,990 രൂപയുമായാണ് അവതരിച്ചത്. എന്നാല്‍ ഐഫോൺ 17 പുറത്തിറങ്ങിയതിനുശേഷം വില 69,990 രൂപയായി കുറച്ചു. ഇപ്പോള്‍ ഇതെ മോഡലിന് ഫ്ളിപ്പ്കാര്‍ട്ട് വിലയിട്ടിരിക്കുന്നത് 51,999രൂപയാണ്. പുറമെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കിലും വീണ്ടും വിലയില്‍ കിഴിവ് ലഭിക്കും. എന്നാല്‍ ഈ ഓഫറുകൾക്കൊക്കെ പുറമെയാണ് ഫ്‌ളിപ്പ്കാർട്ട് രംഗത്ത് എത്തുന്നത്.

അതിനാൽ 50,000ത്തിൽ താഴെ വിലക്ക് 16ലെ ബേസ് മോഡലിനെ സ്വന്തമാക്കാം. വരും ദിവസങ്ങളിലാവും വില എത്രയെന്നത് സംബന്ധിച്ച് പുറത്തുവിടുകയുള്ളൂ എന്നാണ് വിവരം. ഇതിന് പുറമെ ഐഫോൺ 14, ഐഫോൺ 15, ഐഫോൺ 16 പ്രോ, 16 പ്രോ മാക്സ് എന്നിവയെല്ലാം അവിശ്വസനീയമായ വിലകളിൽ സ്വന്തമാക്കാനും അവസരമുണ്ട്. പഴയ ഐഫോണുകളിൽ എക്സ്ചേഞ്ച് ഡീലുകളും ഉണ്ട്. ഐഫോൺ 15 ഉപയോക്താക്കൾക്ക് 27,000 രൂപവരെയും ഐഫോൺ 14 ന് ഏകദേശം 24,000 രൂപ വരെയും എക്സ്ചേഞ്ച് വില ലഭിക്കും.

Similar Posts