< Back
Tech
വാട്‌സ്ആപ്പിലൂടെ പണം അയച്ചാൽ കാഷ്ബാക്ക്; കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുക ലക്ഷ്യം
Tech

വാട്‌സ്ആപ്പിലൂടെ പണം അയച്ചാൽ കാഷ്ബാക്ക്; കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുക ലക്ഷ്യം

Web Desk
|
30 April 2022 8:19 PM IST

ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും

ഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ പെയ്മന്റ് സേവനത്തിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. യുപിഐ വഴി പണം അയക്കുന്നവർക്ക് 11 രൂപ കാഷ് ബാക്ക് നൽകുന്ന ഓഫർ നിലവിൽ വന്നതായി കമ്പനി അറിയിച്ചു.

ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയക്കേണ്ടത്. ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന് ഗൂഗിൾ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തിൽ കാഷ്ബാക്ക് ഓഫർ നൽകിയിരുന്നു. ഇതേ വഴിയിൽ കൂടുതൽ ഉപയോക്താക്കളെ നേടാനാണ് വാട്ട്സ്ആപ്പിന്റെ നീക്കം.

ഓഫറിന് അർഹരായവരുടെ വാട്ട്സ്ആപ്പ് ബാനറിൽ ഗിഫ്റ്റ് ഐക്കൺ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാൽ ഓഫറിൽ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്തോ യുപിഐ ഐഡി നൽകിയോ ഉള്ള ട്രാൻസാക്ഷനുകൾക്ക് ഓഫർ ബാധകമല്ല.

Related Tags :
Similar Posts